പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മെച്ചപ്പെട്ട പ്രകടനം നടത്തി. സെന്‍സെക്‌സ് 144.61 പോയിന്റ് അഥവാ 0.23 ശതമാനം ഉയര്‍ന്ന് 62,677.91 ലെവലിലും നിഫ്റ്റി 52.30 പോയിന്റ് അഥവാ 0.28 ശതമാനം ഉയര്‍ന്ന് 18,660.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1961 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1476 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

135 എണ്ണത്തിന്റെ വിലയില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്,ഒഎന്‍ജിസി,യുപിഎല്‍,ടെക് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ് നേട്ടത്തില്‍ മുന്നിലെത്തിയത്. നെസ്ലെ, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,ഏഷ്യന്‍ പെയ്ന്റ്‌സ് എന്നിവ നഷ്ടത്തിലായി.

മേഖലകളില്‍ എഫ്എംസിജി ഒഴിച്ചുള്ളവയെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്.ലോഹം,ഐടി എന്നിവ ഒരു ശതമാനം ഉയര്‍ന്നു.ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് നേടിയത്.

ആഗോള പണപ്പെരുപ്പ നിരക്ക് കുറഞ്ഞതും ഐടി മേഖലയുടെ മുന്നേറ്റവും വിപണിയെ തുണച്ചുവെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍സ് ഗവേഷണ വിഭാഗം തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.യുഎസ് സിപിഐ പണപ്പെരുപ്പം കുറഞ്ഞത് നിരക്ക് വര്‍ധിക്കാനുള്ള സാധ്യത ഇല്ലാതാക്കി.ഫെഡറല്‍ നിരക്കുകള്‍ 50 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഭാവി പണപ്പെരുപ്പത്തെയും നിരക്ക് നടപടികളെയും കുറിച്ചുള്ള അവരുടെ വിലയിരുത്തലും വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കും.

X
Top