പെട്രോളിൽ 85% എഥനോൾ ചേർക്കാനുള്ള കരട് നിയമം ഉടൻ പ്രബല്യത്തിലായേക്കുംപശ്ചിമേഷ്യൻ യുദ്ധം: കേരളത്തിലേക്കുള്ള ഗൾഫ് പണമൊഴുക്കിൽ കനത്ത ഇടിവ്കൊള്ള തുടർന്ന് വിമാനക്കമ്പനികൾഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതിയിൽ റെക്കോർഡ്ഹോർമുസ് കടലിടുക്കിൽ സംഘർഷം: 97,000 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ഇന്ത്യൻ ടാങ്കർ മുംബൈയിലേക്ക്

വിപണി നേരിയ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ വിപണി നേരിയ തോതില്‍ ഇടിവിലായി. സെന്‍സെക്‌സ് 40.14 പോയിന്റ് അഥവാ 0.07 ശതമാനം താഴ്ന്ന് 57613.72 ലെവലിലും നിഫ്റ്റി50 34 പോയിന്റ് അഥവാ 0.20 ശതമാനം താഴ്ന്ന് 16951.70 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്സ്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോകോര്‍പ്പ് എന്നിവ കനത്ത നഷ്ടം നേരിട്ടപ്പോള്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, യുപിഎല്‍, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് നേട്ടം കുറിച്ചത്.

മേഖലകളില്‍ നിഫ്റ്റി വാഹനം 1 ശതമാനവും വിവരസാങ്കേതിക വിദ്യ 0.88 ശതമാനവും ലോഹം,അടിസ്ഥാനസൗകര്യവികസനം 0.7 ശതമാനവും താഴ്ച വരിച്ചു. ബാങ്കിംഗ് ഓഹരികളില്‍ അതേസമയം വാങ്ങല്‍ ദൃശ്യമായി. ബിഎസ്ഇ മിഡ്ക്യാപ് 0.4 ശതമാനവും സ്‌മോള്‍ക്യാപ് 0.8 ശതമാനവുമാണ് നഷ്ടപ്പെടുത്തിയത്.

ബുധനാഴ്ച എഫ്ആന്റ് ഒ കാലഹരണപ്പെടുന്നതിന് മുന്നോടിയായി തെരഞ്ഞെടുത്ത ബാങ്കിംഗ്, മെറ്റല്‍ സ്റ്റോക്കുകളൊഴികെ , മറ്റ് മേഖലകള്‍ ലാഭമെടുപ്പിന് സാക്ഷ്യം വഹിച്ചു, ശ്രീകാന്ത് ചൗഹാന്‍, ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയില്‍), കൊട്ടക് സെക്യൂരിറ്റീസ് മേധാവി നിരീക്ഷിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി നിഫ്റ്റി 16,900 ന് അടുത്ത് പിന്തുണയും 17,100 ലെവലിന് സമീപം പ്രതിരോധവും നേടുന്നു.

സൂചികയെ സംബന്ധിച്ചിടത്തോളം, 16,900 ഒരു പ്രധാന സപ്പോര്‍ട്ട് ലെവലാണ്. കൂടുതല്‍ ഉയരുമ്പോള്‍ 17,050-17,1 00 ലെവല്‍ ഭേദിക്കാന്‍ ശ്രമിച്ചേക്കാം. 16,900 താഴെ സൂചിക 16,820- 16,800 ലെവലിലേയ്ക്ക് കടക്കും.

X
Top