രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തില്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച റെക്കോര്‍ഡ് ഉയരം ഭേദിച്ചു. സെന്‍സെക്‌സ് 211.16 പോയിന്റ് അഥവാ 0.34 ശതമാനം ഉയര്‍ന്ന് 62,504.80 ലെവലിലും നിഫ്റ്റി 50 പോയിന്റ് അഥവാ 0.27 ശതമാനം ഉയര്‍ന്ന് 18,562.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 2024 ഓഹരികളാണ് മുന്നേറിയത്.

1458 എണ്ണം താഴ്ച വരിച്ചപ്പോള്‍ 185 ഓഹരിവിലകളില്‍ മാറ്റമുണ്ടായില്ല. ബിപിസിഎല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹീറോ മോട്ടോകോര്‍പ്പ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് എന്നിവ നേട്ടത്തില്‍ മുന്നിലെത്തിയപ്പോള്‍ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, അപ്പോളോ ഹോസ്പറ്റില്‍സ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍ എന്നിവ നഷ്ടം നേരിടുന്നു. മേഖല സൂചികകളെല്ലാം നേട്ടത്തിലാണ്.

മാത്രമല്ല, ഓയില്‍ ആന്റ് ഗ്യാസ് 1.5 ശതമാനം ഉയരുകയും ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ 0.7 ശതമാനമാണ് കൂട്ടിച്ചേര്‍ത്തത്. നിക്ഷേപകരുടെ വികാരവും ഫണ്ടും സമന്വയിച്ചപ്പോള്‍ റെക്കോര്‍ഡ് നേട്ടം സാധ്യമായെന്ന് കോടക് ഇന്‍വെസ്റ്റ്‌മെന്റ് അഡ് വൈസേഴ്‌സ്, ഇന്‍വെസ്റ്റ്‌മെന്റ് അഡ് വൈസറി സിഇഒ ലക്ഷ്മി ഐയ്യര്‍ നിരീക്ഷിക്കുന്നു.

വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപകരും അറ്റവാങ്ങല്‍കാരായത് ചൂണ്ടിക്കാട്ടിയാണ് നിരീക്ഷണം. അനുകൂല ഘടകങ്ങളെല്ലാം സന്തുലിതാവസ്ഥയിലാണെങ്കിലും നിക്ഷേപങ്ങളുടെ ക്രമാനുഗതമായ വളര്‍ച്ച അത്യന്താപേക്ഷിതമാണ്. ഒന്നിച്ചുള്ള നിക്ഷേപമാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്.

ഫണ്ടുകള്‍ പെട്ടെന്ന് പിന്‍വലിക്കുമ്പോള്‍ സൂചികകള്‍ തകരും എന്നതാണ് ഈ രീതിയുടെ ദൂഷ്യഫലം.

X
Top