2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

710 പോയിന്റുകള്‍ നേടി സെന്‍സെക്‌സ്, നിഫ്റ്റി 18250 ന് മുകളില്‍

മുംബൈ: തുടക്കത്തിലെ നേട്ടം അവസാനം വരെ നിലനിര്‍ത്തിയ വിപണി 1 ശതമാനം ഉയരത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 709.96 പോയിന്റ് അഥവാ 1.16 ശതമാനം നേട്ടത്തില്‍ 61764.25 ലെവലിലും നിഫ്റ്റി50 202.80 പോയിന്റ് അഥവാ 1.12 ശതമാനം ഉയര്‍ന്ന് 18271.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2006 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1525 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

152 ഓഹരി വിലകളില്‍ മാറ്റമില്ല. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ്,്ബജാജ് ഫിന്‍സര്‍വ്,ഒഎന്‍ജിസി,ഹിന്‍ഡാല്‍കോ,എച്ച്ഡിഎഫ്‌സി ലൈഫ്,എച്ച്‌സിഎല്‍ ടെക്ക്,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ബജാജ് ഓട്ടോ,ഗ്രാസിം,എന്‍ടിപിസി,ആക്‌സിസ് ബാങ്ക്,കോടക് ബാങ്ക്,പവര്‍ഗ്രിഡ്,എസ്ബിഐ,അള്‍ട്രാടെക്‌സിമന്റ്,എച്ച്ഡിഎഫ്‌സി ബാങ്ക്,ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്്‌സ്,മാരുതി എന്നിവ മികച്ച നേട്ടവുമായി മുന്നേറി.

കോള്‍ ഇന്ത്യ,അദാനി എന്റര്‍പ്രൈസസ്,സണ്‍ഫാര്‍മ,ഡോ.റെഡ്ഡീസ്,ബ്രിട്ടാനിയ,എല്‍ടി,നെസ്ലെ ഇന്ത്യ, ഡിവിസ് ലാബ് എന്നിവയാണ് നഷ്ടം നേരിട്ടത്. പൊതുമേഖല, മീഡിയ ഒഴികെയുള്ള മേഖലകളെല്ലാം നേട്ടത്തിലായപ്പോള്‍ ബാങ്ക്,വാഹനം,ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്എംസിജി,ഐടി,പ്രൈവറ്റ് ബാങ്ക്, റിയാലിറ്റി എന്നിവ മികച്ച നേട്ടം കൊയ്തു. ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.56 ശതമാനവും മിഡ്ക്യാപ് 0.94 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്.

ശക്തമായ ആഭ്യന്തര വരുമാന സീസണും മാന്ദ്യഭീതി ഒഴിഞ്ഞതും വിപണിയെ തുണച്ചു, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് മേധാവി വിനോദ് നായര്‍ നിരീക്ഷിക്കുന്നു. സമ്പന്നമായ യുഎസ് തൊഴില്‍ ഡാറ്റയാണ് മാന്ദ്യഭീതി അകറ്റിയത്. ഡോളര്‍ ദുര്‍ബലമായത് വിദേശ നിക്ഷേപ സ്ഥാപനങ്ങളെ വാങ്ങല്‍കാരാക്കി.

തുടര്‍ച്ചയായ ഏഴ് സെഷനുകളിലായി എഫ്‌ഐഐകള്‍ അറ്റ നിക്ഷേപകരാണ്. യുഎസ് പണപ്പെരുപ്പം 5 ശതമാനത്തില്‍ തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ബുധനാഴ്ചയാണ് യുഎസ് പണപ്പെരുപ്പ നിരക്ക് പുറത്തുവിടുക.

X
Top