2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

നിഫ്റ്റി 18194 ല്‍, സെന്‍സെക്‌സ് 230 പോയിന്റ് നഷ്ടപ്പെടുത്തി

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച തുടക്കത്തില്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 230.70 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ന്ന് 61518.55 ലെവലിലും നിഫ്റ്റി50 61.75 പോയിന്റ് അഥവാ 0.34 ശതമാനം ഉയര്‍ന്ന് 18194.05 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. ലാര്‍സണ്‍ആന്റ്ടൗബ്രൂ,ആക്‌സിസ് ബാങ്ക്,ഐസിഐസിഐ ബാങ്ക്,കോടക് മഹീന്ദ്ര,എസ്ബിഐ എന്നിവ മുന്നേറുമ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്ക്,എച്ച്ഡിഎഫ്‌സി,ഭാരതി എയര്‍ടെല്‍,ടാറ്റ സ്റ്റീല്‍,ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് നഷ്ടം നേരിടുന്നു.

മേഖലകളില്‍ വാഹനം,എഫ്എംസിജി,പൊതുമേഖല ബാങ്ക്, റിയാലിറ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ നേട്ടമുണ്ടാക്കി. ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്,ഐടി,മീഡിയ,മെറ്റല്‍,ഫാര്‍മ, ഹെല്‍ത്ത് കെയര്‍ എന്നിവ ഇടിവ് നേരിടുന്നു.ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക 0.19 ശതമാനവും മിഡ്ക്യാപ് സൂചിക 0.18 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

എസ്ജിഎക്‌സ് നിഫ്റ്റി നെഗറ്റീവ് ഓപ്പണിംഗ് സൂചന നല്‍കിയ കാര്യം ചോയ്‌സ് ബ്രോക്കിംഗിലെ ദേവന്‍ മേഹ്ത്ത ചൂണ്ടിക്കാട്ടുന്നു. 18,180 ലും തുടര്‍ന്ന് 18,100 ലും 18,020 ലും നിഫ്റ്റിക്ക് പിന്തുണ ലഭിച്ചേക്കും. മുന്നേറുകയാണെങ്കില്‍, പ്രധാന പ്രതിരോധ നില 18,320.

തുടര്‍ന്ന് 18,400-18,450.വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐ) 1,414.73 കോടി രൂപയുടെയും ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐ) 441.56 കോടി രൂപയുടെയും ഓഹരികള്‍ മെയ് 4 ന് വാങ്ങി.

“ആഗോള വിപണിയെ അവഗണിച്ചുകൊണ്ട് സൂചികകള്‍ കുതിച്ചുയരുകയാണ്. പ്രവണത ബുള്ളിഷാണ്. 17950 എന്ന സപ്പോര്‍ട്ട് തകര്‍ക്കാത്തിടത്തോളം ഓരോ പുള്‍ബാക്കും വാങ്ങാനുള്ള അവസരമാകും,” ദേവന്‍ മേഹ്ത്ത പറഞ്ഞു.

X
Top