ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

215 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്, നിഫ്റ്റി 18,100 ന് താഴെ

മുംബൈ: മൂന്ന് ദിവസത്തെ നേട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിച്ചു. സെന്‍സെക്‌സ് 215.6 പോയിന്റ് അഥവാ 0.35 ശതമാനം താഴ്ന്ന് 60,906.06 ലെവലിലും നിഫ്റ്റി 62.60 പോയിന്റ് അഥവാ 0.34 ശതമാനം താഴ്ന്ന് 18,082.80 ത്തിലും ക്ലോസ് ചെയ്യുകയായിരുന്നു. ഭാരതി എയര്‍ടെല്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, മാരുതി സുസുക്കി, ഐഷര്‍ മോട്ടോഴ്‌സ്, ബ്രിട്ടാനിയ എന്നിവയാണ് നിഫ്റ്റിയില്‍ കനത്ത നഷ്ടം നേരിട്ടത്.

സണ്‍ ഫാര്‍മ, ഐടിസി, ഒഎന്‍ജിസി, ടെക് മഹീന്ദ്ര എന്നിവ നേട്ടത്തിലായി. നിഫ്റ്റി ബാങ്ക്, വാഹനം, വിവര സാങ്കേതിക വിദ്യ, പൊതുമേഖല ബാങ്ക് സൂചികകളില്‍ വില്‍പന സമ്മര്‍ദ്ദം ദൃശ്യമായപ്പോള്‍ ലോഹം, ഫാര്‍മ എന്നിവ അരശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ 0.2 ശതമാനത്തിന്റെ നേട്ടമാണുണ്ടാക്കിയത്.

ബിഎസ്ഇയില്‍ വാഹനം, ഐടി, റിയാലിറ്റി, ഊര്‍ജ്ജം എന്നീ മേഖലകള്‍ 0.5-1 ശതമാനം നഷ്ടപ്പെടുത്തിയപ്പോള്‍ ഹെല്‍ത്ത്‌കെയര്‍, ലോഹം എന്നിവ അരശതമാനം നേടി. ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധന ആസന്നമായതോടെ വില്‍പന സമ്മര്‍ദ്ദം ശക്തമായതായി ജിയോജിത്ത് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

ഉയര്‍ന്ന തൊഴില്‍ നിരക്ക്, പലിശ നിരക്ക് വര്‍ദ്ധന ഉറപ്പാക്കി. തങ്ങളുടെ നീക്കത്തെക്കുറിച്ച് ഫെഡ് റിസര്‍വ് നല്‍കുന്ന സൂചന വരും ദിവസത്തില്‍ നിര്‍ണ്ണായകമാകും.

X
Top