രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

വിപണിയില്‍ നഷ്ടം തുടരുന്നു

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ അഞ്ചാം ദിനവും നഷ്ടത്തിലായി. സെന്‍സെക്‌സ് 139.18 പോയിന്റ് താഴ്ന്ന് 59,605.80 ലെവലിലും നിഫ്റ്റി 43 പോയിന്റ് താഴ്ന്ന് 17511.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1570 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1776 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

152 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഹിന്‍ഡാല്‍കോ,കോള്‍ ഇന്ത്യ,ആക്‌സിസ് ബാങ്ക്, ഐടിസി,എസ്ബിഐ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഏഷ്യന്‍ പെയിന്റ്‌സ്,ഡിവിസ് ലാബ്്‌സ്, ലാര്‍സണ്‍ ആന്റ് ടൗബ്രൂ, അദാനി എന്റര്‍പ്രൈസസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ തിരിച്ചടി നേരിട്ടു.

മേഖലകളില്‍ എഫ്്എംസിജി,ലോഹം, സാമ്പത്തികം എന്നിവയില്‍ വാങ്ങല്‍ ദൃശ്യമായപ്പോള്‍ ഊര്‍ജ്ജം,റിയാലിറ്റി ദുര്‍ബലമായി. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.40 ശതമാനം താഴ്ചയിലും 0.59 ശതമാനം നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഉയര്‍ന്ന പണപ്പെരുപ്പവും നിരക്ക് ഉയര്‍ത്താനൊരുങ്ങുന്ന കേന്ദ്രബാങ്കുകളും വിപണിയെ നിയന്ത്രിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്, ജിയോജിത് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ പറയുന്നു. യുഎസ് ട്രഷറി ബോണ്ട് യീല്‍ഡ് 4 ശതമാനത്തില്‍ തുടരുകയാണ്. ഡോളര്‍ സൂചിക ഉയരുന്നു.

X
Top