ദേശീയ യൂറിയ നിക്ഷേപ നയത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം1.27 ലക്ഷം കോടിയുടെ സെമി കണ്ടക്ടർ 2.0ന് അനുമതിവിന്‍ഡ്ഫാള്‍ നികുതി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ നേട്ടം ഇന്ത്യയ്ക്ക്; ആഗോള ഹബ്ബുകള്‍ ഇന്ത്യയിലേക്ക് മാറ്റാന്‍ വന്‍കിട കമ്പനികള്‍അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയില്‍ ഇടിവ്

‘വ്യാപാരത്തിലെ ക്രമക്കേടുകള്‍ക്ക് ഇനി ബ്രോക്കര്‍മാര്‍ ഉത്തരവാദികളാകും’

ന്യൂഡല്‍ഹി: വില കൃത്രിമം, ഇന്‍സൈഡര്‍ ട്രേഡിംഗ്, ഫ്രണ്ട് റണ്ണിംഗ്, കബളിപ്പിക്കല്‍ തുടങ്ങിയ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ഉത്തരവാദിത്തം ഇനി സ്റ്റോക്ക് ബ്രോക്കര്‍മാര്‍ക്കായിരിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പുറത്തിറക്കി. ഇത് പ്രകാരം റെഗുലേറ്ററി ആവശ്യകതകള്‍ക്ക് അനുസൃതമായി വ്യാപാര നിരീക്ഷണം ഉറപ്പാക്കുക ബ്രോക്കിംഗ് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്.

ക്ലയന്റുകള്‍ തമ്മിലുള്ള ബന്ധം, മുന്‍കൂട്ടി ക്രമീകരിക്കല്‍ അല്ലെങ്കില്‍ വൃത്താകൃതിയിലുള്ള വ്യാപാരം, പൊരുത്തക്കേടുണ്ടാക്കുന്ന ട്രേഡുകള്‍, അസാധാരണമായ വില ചലനങ്ങള്‍, സെന്‍സിറ്റീവ് കാലയളവിലെ ട്രേഡുകളുടെ സമയം, പ്രഖ്യാപനങ്ങള്‍ക്ക് മുമ്പ് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ബ്രോക്കര്‍മാര്‍ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഒരു നിയന്ത്രണ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണം. ബ്രോക്കിംഗ് സ്ഥാപനത്തിന്റെ സിഇഒ, എംഡി, കംപ്ലയിന്‍സ് ഓഫീസര്‍, മറ്റ് പ്രധാന മാനേജര്‍മാര്‍ എന്നിവരാണ് ഇത്തരം ക്രമക്കേടുകള്‍ക്ക് ഉത്തരവാദിയാകുക.

”വഞ്ചനാപാരമായ സംശയാസ്പദമായ വ്യാപാര പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന് നന്നായി നിര്‍വചിക്കപ്പെട്ട പ്രക്രിയകള്‍ ബ്രോക്കറിന് ഉണ്ടായിരിക്കണം,” സെബി നിഷ്‌ക്കര്‍ഷിക്കുന്നു. നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പ്രകാരം, അര്‍ദ്ധവാര്‍ഷിക അടിസ്ഥാനത്തില്‍ ബ്രോക്കര്‍മാര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. ഇതില്‍ തട്ടിപ്പ്, മാര്‍ക്കറ്റ് ദുരുപയോഗം എന്നിവ വിശദീകരിച്ചിരിക്കണം.

ഒരു വിസില്‍ബ്ലോവര്‍ നയവും ചാനലുകളും സ്ഥാപിക്കാനും സെബി ബ്രോക്കര്‍മാരോട് ആവശ്യപ്പെടുന്നു. കരട് രേഖകളില്‍ ഫെബ്രുവരി 21 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.

X
Top