ഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചുജിഎസ്ടി നിരക്കുകളിലെ മാറ്റം സര്‍ക്കാറിന് സാമ്പത്തിക നഷ്ടമുണ്ടാക്കില്ല: ക്രിസില്‍ഡോളറിനെതിരെ 9 പൈസ ഉയര്‍ന്ന് രൂപഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തും

ഓഫ്‌ഷോര്‍ ഫണ്ടുകളുടെ റിപ്പോര്‍ട്ടിംഗ് ആവശ്യകതകള്‍ സെബി കര്‍ശനമാക്കിയതെന്തിന്?

ന്യൂഡല്‍ഹി: പാരന്റിംഗ് ധനകാര്യ സ്ഥാപനത്തെ തിരിച്ചറിയാന്‍ എല്ലാ വിദേശ ഫണ്ടുകളോടും സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം മാര്‍ക്കറ്റ് റെഗുലേറ്റര്‍ കസ്റ്റോഡിയന്‍ ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ട്. കസ്റ്റോഡിയന്‍ ബാങ്കുകള്‍ വഴിയാണ് രാജ്യത്തേയ്ക്ക് ഫണ്ട് ഒഴുകുന്നത്.

പാരന്റിംഗ് സ്ഥാപനങ്ങളെ തിരിച്ചറിയാന്‍ തയ്യാറാകാത്ത ഫണ്ടുകള്‍ 2024 മാര്‍ച്ചോടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരും, സെബി കത്തില്‍ പറഞ്ഞു. ബാങ്കുകളുടെ ശാഖകള്‍ക്ക് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപക (എഫ്പിഐ) രജിസ്‌ട്രേഷന്‍ ലഭ്യമായ സംഭവം റെഗുലേറ്റര്‍ ചൂണ്ടിക്കാട്ടുന്നു. എഫ്പിഐ എന്റിറ്റി സ്വന്തമാക്കുന്ന, സുതാര്യതയില്ലാത്ത ഉടമകളെ കണ്ടെത്താനാണ് സെബി ശ്രമം.

അദാനി ഗ്രൂപ്പിലെ വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. അദാനി ഗ്രൂപ്പിലെ വിദേശ നിക്ഷേപത്തില്‍ അപാകതകള്‍ ആരോപിക്കപ്പെട്ടിരുന്നു. അതേസമയം ഗ്രൂപ്പ് നിയമലംഘനങ്ങള്‍ തള്ളികളയുകയാണ്.

മാത്രല്ല, ഓഫ് ഷോര്‍ സ്ഥാപനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാന്‍ റെഗുലേറ്റര്‍ ബുദ്ധിമുട്ടുകയാണ്. ഇക്കാര്യം സുപ്രിം കോടതി നിയോഗിച്ച പാനല്‍ കണ്ടെത്തുകയും അത് സുപ്രീംകോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തു.

X
Top