വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

വളം ആവശ്യത്തിലധികം സ്റ്റോക്കുണ്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇപ്പോൾ നടക്കുന്ന സംഘർഷങ്ങൾ വളം വിതരണത്തെ ബാധിക്കുമെന്ന ആശങ്കകൾ തള്ളിക്കളഞ്ഞ് കേന്ദ്ര സർക്കാർ. രാജ്യത്ത് നിലവിൽ യൂറിയ ഉൾപ്പെടെയുള്ള പ്രധാന വളങ്ങളുടെ ശേഖരം “ആവശ്യത്തിലധികം” ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. വരാനിരിക്കുന്ന ഖാരിഫ് സീസണിലേക്ക് കൃഷിക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായും, വസ്തുതകൾ പരിശോധിക്കാതെ പരിഭ്രാന്തി പരത്തുന്ന ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യൂറിയ ശേഖരം ഇത്തവണ കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിഎപി (ഡയമോണിയം ഫോസ്ഫേറ്റ്) യുടെ കരുതൽ ശേഖരം 2025-ലേതിനേക്കാൾ ഇരട്ടിയാണെന്നും എൻപികെ സ്റ്റോക്കും ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ആഭ്യന്തര യൂറിയ ഉൽപ്പാദനം നിലവിലെ ഉപഭോഗത്തേക്കാൾ കൂടുതലാണ്. ഉൽപ്പാദനം പരമാവധിയാക്കുന്നതിനായി വളം പ്ലാന്റുകളിലെ വാർഷിക അറ്റകുറ്റപ്പണികൾ മുൻകൂട്ടി പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധ്യമായ വിതരണ തടസ്സങ്ങൾ മുൻകൂട്ടി കണ്ട് രാസവള വകുപ്പ് ഇതിനകം തന്നെ അന്താരാഷ്ട്ര ടെൻഡറുകൾ നൽകിയിട്ടുണ്ട്. മാർച്ച് അവസാനത്തോടെ ഭൂരിഭാഗം ഓർഡറുകളും രാജ്യത്തെത്തും. കൂടാതെ, സ്പോട്ട് ഗ്യാസ് വാങ്ങാനുള്ള തീരുമാനവും മെയ് പകുതിയോടെ ഖാരിഫ് സീസൺ സജീവമാകുമ്പോൾ മതിയായ സ്റ്റോക്ക് ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര പങ്കാളികളുടെ ഉറപ്പും കർഷകർക്ക് ആശ്വാസകരമാണ്.

ആഗോള വിപണിയിലെ മാറ്റങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

X
Top