100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

കെഎസ്ഇബി “ട്രാൻസ്‌ഗ്രിഡ് 2.0′ പദ്ധതി അന്തിമഘട്ടത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിന്റെ ഊർജ മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട്‌ കെഎസ്ഇബി നടപ്പാക്കുന്ന ‘ട്രാൻസ്‌ഗ്രിഡ് 2.0’ പദ്ധതി അന്തിമഘട്ടത്തിലേക്ക്. പ്രസരണ ശൃംഖല ആധുനികവൽക്കരിക്കാനും പ്രസരണനഷ്ടം കുറയ്ക്കാനുമായി കിഫ്ബി ധനസഹായത്തോടെയുള്ള പദ്ധതിയുടെ ഭൂരിഭാഗം പ്രവൃത്തികളും പൂർത്തിയായി.

പുതിയ സബ്‌സ്റ്റേഷനുകളുടെ നിർമാണവും ഉയർന്ന ശേഷിയുള്ള പ്രസരണലൈനുകൾ വലിക്കുന്ന ജോലികളും അവസാനഘട്ടത്തിലാണ്. 102 സബ്സ്റ്റേഷൻ പൂർത്തിയാക്കി.

ഒരു 400 കെവി സബ്‌സ്റ്റേഷൻ, 220 കെവിയുടെ 13 സബ്‌സ്റ്റേഷൻ, പുതിയതും ശേഷി വർധിപ്പിച്ചതുമായി 110 കെവിയുടെ 52 സബ്‌സ്റ്റേഷൻ, 66 കെവിയുടെ ഏഴ്‌, 33 കെവിയുടെ 29 സബ്‌സ്റ്റേഷൻ എന്നിവ പൂർത്തിയായി. കേരളത്തിന്റെ തെക്കേയറ്റംമുതൽ വടക്കേയറ്റം വരെ നീളുന്ന 400 കെവി പവർ ഹൈവേ, ഹരിത ഉ‍ൗർജ ഇടനാഴി എന്നിവയും പദ്ധതിയുടെ ഭാഗമായി പുരോഗമിക്കുകയാണ്‌. 10 കൊല്ലത്തിനുള്ളിൽ 8256.93 കോടിയാണ്‌ മുതൽമുടക്ക്‌.

പദ്ധതി പൂർത്തിയാകുന്നതോടെ സംസ്ഥാനത്തിന്റെ വൈദ്യുതി പ്രസരണനഷ്ടത്തിൽ 107 മെഗാവാട്ടിന്റെ കുറവുണ്ടാകും. ഇതുവഴി പ്രതിവർഷം 521 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ലാഭിക്കാം. ശരാശരി 250 കോടി രൂപയുടെ വരുമാനനേട്ടമുണ്ടാകും.

X
Top