ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഗോള്‍ഡ്‌ ഇടിഎഫുകളിലെ നിക്ഷേപം 78% കുറഞ്ഞു

മുംബൈ: ഫെബ്രുവരിയിലെ ഗോള്‍ഡ്‌ ഇടിഎഫുകളിലെ നിക്ഷേപം 5254 കോടി രൂപയായി കുറഞ്ഞു. ജനുവരിയില്‍ 24,039 കോടി രൂപ നിക്ഷേപിക്കപ്പെട്ട സ്ഥാനത്താണ്‌ ഇത്‌. 78 ശതമാനം ഇടിവാണ്‌ ഗോള്‍ഡ്‌ ഇടിഎഫ്‌ നിക്ഷേപത്തിലുണ്ടായത്‌.

അതേ സമയം മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗോള്‍ഡ്‌ ഇടിഎഫ്‌ നിക്ഷേപം 165 ശതമാനം വര്‍ധിച്ചു. 2025 ഫെബ്രുവരിയില്‍ 1979 കോടി രൂപയാണ്‌ ഗോള്‍ഡ്‌ ഇടിഎഫുകളില്‍ നിക്ഷേപിക്കപ്പെട്ടത്‌.

25 ഗോള്‍ഡ്‌ ഇടിഎഫുകള്‍ ഫെബ്രുവരിയില്‍ നല്‍കിയ ശരാശരി നേട്ടം 0.19 ശതമാനമാണ്‌. ഫെബ്രുവരിയില്‍ ഗോള്‍ഡ്‌ ഇടിഎഫുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി 1.84 ലക്ഷം കോടി രൂപയില്‍ നിന്ന്‌ 1.83 ലക്ഷം കോടി രൂപയായി കുറഞ്ഞു.

ഫെബ്രുവരിയില്‍ സില്‍വര്‍ ഇടിഎഫുകളില്‍ 826 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ ഉണ്ടായത്‌.

X
Top