2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

കമ്പനികളോട് കൂടുതല്‍ വെളിപെടുത്തല്‍ ആവശ്യപ്പെടാന്‍ സെബി

മുംബൈ: ഗ്രൂപ്പ്, പങ്കാളിത്ത സ്ഥാപനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കമ്പനികളോടാവശ്യപ്പെടും. ലിസ്റ്റ് ചെയ്യാത്ത സ്ഥാപനങ്ങളുമായി സാമ്പത്തിക ഇടപാടുകളുണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ കമ്പനികള്‍ വെളിപെടുത്തേണ്ടി വരും. തിങ്കളാഴ്ച സെബി പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളുള്ളത്.

് മറ്റൊരു കമ്പനിയില്‍ പങ്കാളിത്തമുണ്ടെങ്കില്‍, അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പബ്ലിക് കമ്പനികള്‍ വെളിപെടുത്തേണ്ടതുണ്ട്. എന്നാല്‍ സ്വകാര്യ കമ്പനികളെ സംബന്ധിച്ച് വെളിപെടുത്തലുകള്‍ നിര്‍ബന്ധമല്ല. പൊതു ഓഫറുകളുടേയും അല്ലാതെയും നടത്തുന്ന വെളിപെടുത്തലുകള്‍ ഒന്നിപ്പിക്കാനും മാര്‍ക്കറ്റ് റെഗുലേറ്റര്‍ പദ്ധതിയിടുന്നു.

ലിസ്റ്റുചെയ്ത സ്ഥാപനങ്ങള്‍ സമഗ്രമായ വെളിപ്പെടുത്തല്‍ ആവശ്യകതകള്‍ക്ക് വിധേയമാണെങ്കിലും, ലിസ്റ്റുചെയ്യാത്ത കമ്പനികള്‍ക്ക് അതേ തലത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തേണ്ടതില്ല. അതുകൊണ്ടുതന്നെ ഗ്രൂപ്പുകളിലെതും അനുബന്ധ സ്ഥാപനങ്ങളുമായ ലിസ്റ്റ് ചെയ്യാത്ത കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലിസ്റ്റഡ് കമ്പനികള്‍ നല്‍കേണ്ടതുണ്ട്, സെബി വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഗ്രൂപ്പ് തല റിപ്പോര്‍ട്ടിംഗ് വര്‍ദ്ധിപ്പിച്ച് സുതാര്യത ഉറപ്പാക്കാനാണ് ശ്രമം.

ലിസ്റ്റ് ചെയ്ത കമ്പനികളുടെ വെളിപെടുത്തലുകള്‍ കഴിഞ്ഞമാസം റെഗുലേറ്റര്‍ കര്‍ശനമാക്കിയിരുന്നു. ഇതുപ്രകാരം, കുടുംബ സെറ്റില്‍മെന്റ് കരാറുകള്‍12-24 മണിക്കൂറിനുള്ളില്‍ ലിസ്റ്റഡ് കമ്പനി അറിയിക്കണം. കൂടാതെ, ഏറ്റെടുക്കലുകള്‍, ക്രമീകരണ പദ്ധതി, ഓഹരികളുടെ ഏകീകരണം, സെക്യൂരിറ്റികളുടെ തിരിച്ചുവാങ്ങല്‍ എന്നിവയുള്‍പ്പെടെ ഭൗതിക സംഭവങ്ങളും വിവരങ്ങളും വെളിപെടുത്തേണ്ട സമയ പരിധി 12 മണിക്കൂറാണ്.

നേരത്തെ സമയ പരിധി 24 മണിക്കൂറായിരുന്നു. ബോര്‍ഡ് മീറ്റിംഗില്‍ എടുത്ത തീരുമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക്, യോഗം അവസാനിച്ച് 30 മിനിറ്റിനുള്ളില്‍ തന്നെ അറിയിക്കണം. കൂടാതെ ഡെറീവേറ്റീവ് സ്റ്റോക്കുകള്‍ക്കുള്ള യോഗത മാനദ്ണ്ഡങ്ങള്‍ അവലോകനം ചെയ്യും.

അവതരിപ്പിക്കുന്നതിനും തുടരുന്നതിനുമുള്ള യോഗ്യതാ മാനദണ്ഡങ്ങളാണ് പരിശോധിക്കുക. 2018 ലാണ് ഇതിന് മുന്‍പ് ഇത്തരം പരിശോധന നടത്തിയത്.

X
Top