ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

എസ്ബിഐയുടെ പുതിയ ചെയര്‍മാനെ ഇന്ന് പ്രഖ്യാപിക്കും

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പുതിയ ചെയര്‍മാനെ ഇന്ന് പ്രഖ്യാപിക്കും. നിലവിലെ ചെയര്‍മാന്‍ ദിനേഷ് ഖാരെ ഈ വര്‍ഷം ഓഗസ്റ്റ് 28ന് വിരമിക്കുകയാണ്.

ഈ പശ്ചാത്തലത്തില്‍ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതിനായി മേയ് 21ന് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബ്യൂറോ (എഫ്എസ്‌ഐബി) അഭിമുഖം നടത്തും. ഇന്ന് തന്നെ അഭിമുഖത്തിന്റെ ഫലവും പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മൂന്നു പേരെയാണു ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്. ഇവര്‍ മൂന്ന് പേരും ഇപ്പോള്‍ എസ്ബിഐയുടെ മാനേജിംഗ് ഡയറക്ടേഴ്‌സാണ്.

സി.എസ്. സേഠി, അശ്വിനി കുമാര്‍ തിവാരി, വിനയ് എം. ടോണ്‍സെ എന്നിവരാണ് ഈ 3 പേര്‍. ഇവരില്‍ സേഠിയാണ് സീനിയര്‍. 36 വര്‍ഷമായി ഇദ്ദേഹം എസ്ബിഐയില്‍ സേവനമനുഷ്ഠിച്ചു വരികയാണ്. സീനിയോരിറ്റി കുറവ് തിവാരിക്കുമാണ്.

നിലവിലെ ചെയര്‍മാന്‍ ദിനേഷ് ഖാരെ 2023 ഒക്ടോബറില്‍ വിരമിക്കാനിരുന്നതാണ്. പക്ഷേ, കാലാവധി ഈ വര്‍ഷം ഓഗസ്റ്റിലേക്ക് നീട്ടി കൊടുക്കുകയായിരുന്നു.

2020 ഒക്ടോബര്‍ 7നാണ് 63 കാരനായ ഖാരെ എസ്ബിഐയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്.

X
Top