സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

ജൂൺ പാദത്തിൽ 263 കോടിയുടെ ലാഭം നേടി എസ്ബിഐ ലൈഫ്

കൊച്ചി: 2022 ജൂൺ പാദത്തിൽ അറ്റാദായം 17.78 ശതമാനം ഉയർന്ന് 262.85 കോടി രൂപയായതായി അറിയിച്ച് എസ്ബിഐ ലൈഫ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 223.16 കോടി രൂപയായിരുന്നു. ആദ്യ വർഷ പ്രീമിയത്തിലെ (എഫ്‌വൈപി) 83 ശതമാനം വളർച്ചയും പുതുക്കൽ പ്രീമിയത്തിലെ 14 ശതമാനം വളർച്ചയും കാരണം ഈ ത്രൈമാസത്തിലെ ഗ്രോസ് റൈറ്റ് പ്രീമിയം (ജിഡബ്ല്യുപി) 35 ശതമാനം ഉയർന്ന് 11,350 കോടി രൂപയായി.

പുതിയ ബിസിനസ് പ്രീമിയം (എൻബിപി) ജൂൺ പാദത്തിൽ 67 ശതമാനം വർധിച്ച് ഏകദേശം 5,590 കോടി രൂപയിലെത്തി. അതേസമയം, ഈ കാലയളവിൽ വ്യക്തിഗത സംരക്ഷണ ബിസിനസ് 55 ശതമാനം വളർച്ചയോടെ 200 കോടി രൂപയായപ്പോൾ ഗ്രൂപ്പ് പ്രൊട്ടക്ഷൻ ബിസിനസ് 66 ശതമാനം വളർന്ന് 500 കോടി രൂപയായി. എസ്ബിഐ ലൈഫിന്റെ എപിഇ 80 ശതമാനം വർധിച്ച് 2,900 കോടി രൂപയായി ഉയർന്നു.

ജൂൺ പാദത്തിൽ 24 ശതമാനത്തിന്റെ സ്വകാര്യ വിപണി വിഹിതവുമായി വ്യക്തിഗത റേറ്റഡ് പ്രീമിയത്തിലെ നേതൃസ്ഥാനം തങ്ങൾ നിലനിർത്തിയതായി കമ്പനി അറിയിച്ചു. 222,957 പരിശീലനം സിദ്ധിച്ച ഇൻഷുറൻസ് പ്രൊഫഷണലുകളുടെ ശക്തമായ വിതരണ ശൃംഖലയും 970 ഓഫീസുകളുമുള്ള വ്യാപകമായ പ്രവർത്തനങ്ങളും കമ്പനിക്ക് ഉണ്ടെന്ന് എസ്ബിഐ ലൈഫ് അറിയിച്ചു.

പ്രസ്തുത പാദത്തിൽ ഏജൻസി ചാനലിന്റെ എൻബിപി 50 ശതമാനം വർധിച്ച് 940 കോടി രൂപയായും ബാങ്ക് ചാനലിന്റെ എൻബിപി 94 ശതമാനം ഉയർന്ന് 2,900 കോടി രൂപയായും ഉയർന്നു. ഈ പാദത്തിലെ മൊത്തം ചെലവ് അനുപാതം മുൻ വർഷത്തെ പാദത്തിലെ 10.5 ശതമാനത്തിൽ നിന്ന് 11.2 ശതമാനമായി ഉയർന്നു. മൊത്തത്തിൽ കമ്പനിയുടെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി 13 ശതമാനം ഉയർന്ന് 2,62,350 കോടി രൂപയായി.

X
Top