
കൊച്ചി: സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് ലിമിറ്റഡ് 2026 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 16 ശതമാനം വളര്‍ച്ചയോടെ 911 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 787 കോടി രൂപയായിരുന്നു.
കമ്പനിയുടെ മൊത്തം പ്രീമിയം വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം വര്‍ദ്ധനവോടെ 20,369 കോടി രൂപയിലെത്തി. റീട്ടെയില്‍ ഹെല്‍ത്ത് പ്രീമിയം വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനം വളര്‍ച്ചയോടെ 19,341 കോടി രൂപയിലുമെത്തി. രാജ്യത്തെ റീട്ടെയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയില്‍ 31 ശതമാനം വിപണി വിഹിതവുമായി സ്റ്റാര്‍ ഹെല്‍ത്ത് നേതൃസ്ഥാനം നിലനിര്‍ത്തി.
2025 സാമ്പത്തിക വര്‍ഷം 165 കോടി രൂപയുടെ അണ്ടര്‍റൈറ്റിംഗ് നഷ്ടമുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 206 കോടി രൂപയുടെ ലാഭം കമ്പനി നേടി. കമ്പനിയുടെ പ്രവര്‍ത്തനക്ഷമത വ്യക്തമാക്കുന്ന പ്രധാന സൂചികകളിലും വലിയ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്.
നഷ്ടാനുപാതം മുന്‍ സാമ്പത്തിക വര്‍ഷത്തെ 70.7 ശതമാനത്തില്‍ നിന്ന് 68.7 ശതമാനത്തിലേക്ക് താഴ്ന്നു. കമ്പൈന്‍ഡ് റേഷ്യോ 101.1 ശതമാനത്തില്‍ നിന്ന് 98.8 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. പ്രവര്‍ത്തന ചെലവുകള്‍ 30.4 ശതമാനത്തില്‍ നിന്ന് 30.1 ശതമാനത്തിലേക്ക് കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചു.
2026 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 30 ലക്ഷം ക്ലെയിമുകളിലായി 11,900 കോടിയിലധികം രൂപ കമ്പനി വിതരണം ചെയ്തു. ഉപഭോക്താക്കളുടെ സംതൃപ്തി വ്യക്തമാക്കുന്ന നെറ്റ് പ്രൊമോട്ടര്‍ സ്‌കോര്‍ 54-ല്‍ നിന്ന് 62-ലേക്ക് ഉയര്‍ന്നു. കൂടാതെ 99 ശതമാനം പേഴ്‌സിസ്റ്റന്‍സി നിരക്കോടെ പോളിസി പുതുക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടായി.
കമ്പനിയുടെ ഡിജിറ്റല്‍ ചാനലുകള്‍ വഴി പുതിയ റീട്ടെയില്‍ വില്‍പ്പനയുടെ 20 ശതമാനം നടന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എ.ഐ. അധിഷ്ഠിത ക്ലെയിം പ്രോസസ്സിംഗിലൂടെ 84 ശതമാനം ക്ലെയിമുകളും ക്യാഷ്ലെസ്സ് രീതിയില്‍ കൈകാര്യം ചെയ്യാന്‍ കമ്പനിക്ക് സാധിച്ചു. കമ്പനിയുടെ മൊബൈല്‍ ആപ്പിന് 1.4 കോടിയിലധികം ഡൗണ്‍ലോഡുകളും പ്രതിമാസം 15 ലക്ഷത്തിലധികം സജീവ ഉപയോക്താക്കളുമുണ്ട്.
2026 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് കമ്പനിക്ക് രാജ്യത്തുടനീളം 900ലധികം ഓഫീസുകളും 8.3 ലക്ഷത്തിലധികം ഏജന്റുമാരും 15,000ലധികം നെറ്റ്വര്‍ക്ക് ആശുപത്രികളും 18,500-ലധികം ജീവനക്കാരുമടങ്ങുന്ന വിപുലമായ മള്‍ട്ടി ചാനല്‍ വിതരണ ശൃംഖലയുണ്ട്.






