എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 29,589 കോടിയുടെ പുതിയ ബിസിനസ് പ്രീമിയം നേടി

കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 29,589 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 25,457 കോടി രൂപയേക്കാള്‍ 17 ശതമാനം വര്‍ധനയാണിത്.

എസ്ബിഐ ലൈഫിന്‍റെ പ്രൊട്ടക്ഷന്‍ ന്യൂ ബിസിനസ് പ്രീമിയം ഈ കാലയളവില്‍ മുന്‍വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനയോടെ 3,636 കോടി രൂപയിലെത്തി. വ്യക്തിഗത സംരക്ഷണത്തിനുള്ള പുതിയ ബിസിനസ് പ്രീമിയം 6 ശതമാനം വളര്‍ച്ചയോടെ 996 കോടി രൂപയായി.

വ്യക്തിഗത ന്യൂ ബിസിനസ് പ്രീമിയം ഇക്കഴിഞ്ഞ മാര്‍ച്ച് 31-ന് മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 27 ശതമാനം വളര്‍ച്ചയോടെ 20,906 കോടി രൂപയിലെത്തി. വിപണി വിഹിതം 24.3 ശതമാനമാണ്.

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 1,721 കോടി രൂപയാണ്. കമ്പനിയുടെ സോള്‍വന്‍സി അനുപാതം 1.50 എന്ന റെഗുലേറ്ററി ആവശ്യകതയേക്കാള്‍ 2.15 എന്ന ശക്തമായ നിലയില്‍ തുടരുന്നു.

എസ്ബിഐ ലൈഫ് മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം 2023 മാര്‍ച്ച് 31-ന് 3,07,339 കോടി രൂപയാണ്. മുന്‍വര്‍ഷമിതേ കാലയളവിലിത് 2,67,409 കോടി രൂപയായിരുന്നു. വളര്‍ച്ച 15 ശതമാനം. ഡെറ്റ്, ഇക്വിറ്റി അനുപാതം 71:29 ആണ്.

കടം ഉപകരണങ്ങളില്‍ 94 ശതമാനത്തിനും ‘ട്രിപ്പിള്‍ എ’ റേറ്റിംഗ് ഉണ്ട്.

X
Top