എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

എസ്ബിഐ ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകളിലൂടെ 50,000 കോടി രൂപ സമാഹരിക്കുന്നു

ന്യൂഡല്‍ഹി: ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകളിലൂടെ 50,000 കോടി രൂപ സമാഹരിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഇതിനുള്ള അനുമതി ബാങ്ക് ഡയറക്ടര്‍ബോര്‍ഡ് നല്‍കി. ദീര്‍ഘകാല ബോണ്ടുകള്‍ വഴിയോ ബാസല്‍ -3 കംപ്ലയിന്റ് അഡീഷണല്‍ ടയര്‍ -1 ബോണ്ടുകള്‍ അല്ലെങ്കില്‍ ബാസല്‍ -3 കംപ്ലയിന്റ് ടയര്‍ -2 ബോണ്ടുകള്‍ വഴിയോ തുക സമാഹരിക്കും.

സര്‍ക്കാര്‍ അംഗീകാരത്തിന് വിധേയമായി, 2024 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് ബോണ്ടുകള്‍ ഇറക്കും. പ്രൈവറ്റ് പ്ലേസ്മന്റ് വഴി ബോണ്ടുകള്‍ ഇഷ്യു ചെയ്യുമ്പോള്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കും നിക്ഷേപം നടത്താം. മാര്‍ച്ച് അവസാനം വരെ ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 14.68 ശതമാനമാണ്.

”2023 സാമ്പത്തികവര്‍ഷത്തിലെ മികച്ച അറ്റാദായം രേഖപ്പെടുത്തിയതിനാല്‍ ബാങ്കിന്റെ മൂലധന പൊസിഷന്‍, ഭാവി വളര്‍ച്ച അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുതകുന്നതാണ്,” എസ്ബിഐ ചെയര്‍മാന്‍ ദിനേശ്് ഖാര വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു.

50232 കോടി രൂപയുടെ അറ്റാദായമാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 2023 സാമ്പത്തികവര്‍ഷത്തില്‍ രേഖപ്പെടുത്തിയത്. 1.45 ലക്ഷം കോടി രൂപയാണ് അറ്റ പലിശ വരുമാനം. ഏകദേശം 20 ശതമാനത്തിന്റെ ഉയര്‍ച്ച.

X
Top