100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് സന്‍മിത് ഇന്‍ഫ്ര ലിമിറ്റഡ്

ന്യൂഡല്‍ഹി: ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഒക്ടോബര്‍ 31 നിശ്ചയിച്ചിരിക്കയാണ് മള്‍ട്ടിബാഗര്‍ കമ്പനിയായ സന്‍മിത് ഇന്‍ഫ്ര ലിമിറ്റഡ്. 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായാണ് വിഭജിക്കുക. നിലവില്‍ 523.60 രൂപ വിലയുള്ള സന്‍മിത് , അഞ്ച് വര്‍ഷത്തില്‍ 3,938.11 ശതമാനം അഥവാ 109.85 ശതമാനം സിഎജിആറില്‍ ഉയര്‍ന്ന ഓഹരിയാണ്.

ഒരു വര്‍ഷത്തില്‍ 171.69 ശതമാനവും 2022 ല്‍ 77.13 ശതമാനവും നേട്ടമുണ്ടാക്കി. 2022 ഒക്ടോബര്‍ 4 ലെ 529.80 രൂപയാണ് 52 ആഴ്ച ഉയരം. ഒക്ടോബര്‍ 13, 2021 ലെ 188.95 രൂപ, 52 ആഴ്ച താഴ്ചയുമാണ്.

834.12 കോടി രൂപ വിപണി മൂല്യമുള്ള സന്‍മിത് ഇന്‍ഫ്ര ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ്. ജൈവ മാലിന്യ നിര്‍മാര്‍ജനം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന, റിയല്‍ എസ്‌റ്റേറ്റ് പദ്ധതികള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നു.

X
Top