ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

സാംസംഗ് അവതരിപ്പിക്കുന്നു പിക്കിൾ മോഡ് മൈക്രോവേവ്

 ഏറ്റവും പുതിയ പിക്കിൾ മോഡ് മൈക്രോവേവ് ശ്രേണി 28 ലിറ്റർ ശേഷിയിൽ 24,990/- രൂപയ്ക്ക് ലഭ്യമാണ്

ഗുരുഗ്രാം: ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസംഗ് ഏറ്റവും പുതിയ പിക്കിൾ മോഡ് മൈക്രോവേവ് അവതരിപ്പിച്ചു, ഇതിലൂടെ നിരവധി ദിവസങ്ങളിൽ നേരിട്ട് വെയിലത്ത് ഉണക്കുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട അച്ചാറുകൾ ഉണ്ടാക്കാനാവും. വീട്ടമ്മമാര്‍, മില്ലേനിയലുകൾ, ജോലി ചെയ്യുന്ന പ്രൊഫഷണലുകൾഎന്നിവർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ നൂതന പിക്കിള്‍ മോഡ്ഉള്ള പുതിയ മൈക്രോവേവ്, വർഷം മുഴുവനും വീടുകളിൽ സുഖപ്രദമായരീതിയിൽ വൈവിധ്യമാർന്ന അച്ചാറുകൾ ഉണ്ടാക്കാൻ ഉപഭോക്താക്കളെ
പ്രാപ്തരാക്കുന്നു. ഈ പുതിയ മൈക്രോവേവ് 28 ലിറ്റർ ശേഷിയിൽലഭ്യമാണ്, വില 24,990/- രൂപ.
“സാംസങ്ങിൽ, രാജ്യത്തുടനീളമുള്ള ഞങ്ങളുടെ ഉപഭോക്താക്കളുടെആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്ന ഇന്ത്യന്‍-നിർദ്ദിഷ്ട പുതുമകൾകൊണ്ടുവരാൻ ഞങ്ങൾ തുടർച്ചയായി പരിശ്രമിക്കുന്നു. ഓരോ ഭാരതീയഭക്ഷണത്തിന്റെയും അവിഭാജ്യ ഘടകമാണ് അച്ചാറുകൾ, നമ്മുടെകുട്ടിക്കാലം മുതലുള്ള നിരവധി ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു.
പിക്കിള്‍ മോഡ് മൈക്രോവേവ് അവതരിപ്പിക്കുന്നതോടെ, സൗകര്യപ്രദവുംവേഗമേറിയതും വൃത്തിയുള്ളതുമായ രീതിയിൽ തയ്യാറാക്കുന്ന വീട്ടിലുണ്ടാക്കുന്ന അച്ചാറിന്റെ അതേ സ്വാദിഷ്ടമായ രുചി ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ആസ്വദിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”
സാംസംഗ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ്, കൺസ്യൂമർ ഇലക്ട്രോണിക്സ് ബിസിനസ്, മോഹൻദീപ് സിംഗ് പറഞ്ഞു.
പിക്കിൾ മോഡ് മൈക്രോവേവ് എല്ലാ തലമുറകളിൽ നിന്നുമുള്ള വ്യക്തികൾക്ക് മിനിറ്റുകൾക്കുള്ളിൽ ഏറ്റവും കുറഞ്ഞ പ്രയത്നത്തിൽ ആധികാരികവും രുചികരവുമായ അച്ചാറുകൾ തയ്യാറാക്കുന്നത് വളരെ
സൗകര്യപ്രദമാക്കുന്നു. മാങ്ങ, പച്ചമുളക്, ഇന്ത്യൻ നെല്ലിക്ക, റാഡിഷ്, ഇഞ്ചി, കോളിഫ്ലവർ, നാരങ്ങ എന്നിവയിൽ നിന്ന് അച്ചാറുകൾ ഉണ്ടാക്കാൻമൈക്രോവേവ് ഉപയോഗിക്കാം.
പിക്കിൾ മോഡ് മൈക്രോവേവ് മസാലകൾ, തഡ്ക, മറ്റ് വെയിലില്‍ഉണക്കേണ്ട പാചകക്കുറിപ്പുകൾ എന്നിവ തയ്യാറാക്കുന്നതിനുള്ള ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. ആരോഗ്യകരമായ പാചകത്തിന് കുറച്ച് എണ്ണ മാത്രം
ഉപയോഗിക്കുന്ന സ്ലിംഫ്രൈ ഫീച്ചർ, 50% വരെ വേഗത്തിൽ ഭക്ഷണം തയ്യാറാക്കാൻ സഹായിക്കുന്ന ഹോട്ട്ബ്ലാസ്റ്റ് ഫീച്ചർ, മൈക്രോവേവിൽ റോട്ടിയും നാനും ഉണ്ടാക്കുന്നതിനുള്ള ഫീച്ചർ എന്നിവയും ഇതിലുണ്ട്.

X
Top