ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

ദേശീയപാതാ വികസനത്തിനായി കണ്ടെത്തുന്ന സ്ഥലത്തിന്റെ വിൽപ്പന-വാങ്ങൽ അനുവദിക്കരുതെന്ന് മാർഗരേഖ

ന്യൂഡൽഹി: ദേശീയപാതാ വികസനത്തിന് കണ്ടെത്തുന്ന സ്ഥലത്തിന് അനുമതിലഭിച്ച് അലൈൻമെന്റ് അന്തിമമായാൽ പിന്നെ ആ സ്ഥലത്തിന്റെ വിൽപ്പന-വാങ്ങൽ, ഭൂവിനിയോഗത്തിൽ മാറ്റംവരുത്തൽ തുടങ്ങിയവ അനുവദിക്കരുതെന്ന് ദേശീയപാതാ അതോറിറ്റി.

ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട പുതുക്കിയ കരട് മാർഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഭൂമിയേറ്റെടുക്കലിനുള്ള നടപടികൾ ത്വരപ്പെടുത്തുക, ഭൂമിവില കൃത്രിമമായി വർധിപ്പിക്കുന്നത് തടയുക, ഉയർന്ന നഷ്ടപരിഹാരം ലഭിക്കാനുള്ള ദുരുദ്ദേശ്യത്തോടെ ഭൂമിയിൽ മാറ്റംവരുത്തുന്നത് തടയുക എന്നിവയാണ് അതോറിറ്റി ലക്ഷ്യംവെക്കുന്നത്.

ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്കും ജില്ലാ അധികൃതർക്കും നിർദേശങ്ങൾ നൽകും. അലൈൻമെന്റിലോ നിർദിഷ്ട പാതയിലോ വരുന്ന വില്ലേജുകളിലെ റവന്യു മാപ്പുകളും രേഖകളും ഇതിനനുസരിച്ച് പുതുക്കാനും ആവശ്യപ്പെടും.

അലൈൻമെന്റ്, ഭൂമിയേറ്റെടുക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പിന്നീടുള്ള ഘട്ടത്തിൽ എതിർപ്പുകൾ ഒഴിവാക്കാൻ പദ്ധതിയിൽ ഉൾപ്പെട്ട എല്ലാവരുമായി കൂടിയാലോചിച്ച് വിശദ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ.) സമർപ്പിക്കണമെന്നും നിർദേശിക്കുന്നു.

X
Top