കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

1.03 ലക്ഷം കോടി രൂപയുടെ വിറ്റുവരവ് നേടി സെയിൽ

മുംബൈ: 2022 സാമ്പത്തിക വർഷത്തിൽ 18.733 ദശലക്ഷം ടൺ ഹോട്ട് മെറ്റലിന്റെയും 17.37 ദശലക്ഷം ടൺ ക്രൂഡ് സ്റ്റീലിന്റെയും എക്കാലത്തെയും മികച്ച ഉൽപ്പാദനം രേഖപ്പെടുത്തിയതായും അതിലൂടെ ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവ് നേടിയതായും പൊതുമേഖലാ സ്റ്റീൽ ഭീമനായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ) അറിയിച്ചു.

ഈ നേട്ടത്തോടെ ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവ് നേടിയ ഇന്ത്യൻ കമ്പനികളുടെ എലൈറ്റ് ക്ലബ്ബിൽ പ്രവേശിച്ചതായി കമ്പനി അറിയിച്ചു. 2022 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ വിറ്റുവരവ് മുൻ വർഷത്തിൽ നേടിയ 6,8452 കോടി രൂപയേക്കാൾ 50 ശതമാനത്തിലധികം വർധിച്ച് 1.03 ലക്ഷം കോടി രൂപയായി ഉയർന്നു.

വിറ്റുവരവിലെ വർധനയും മെച്ചപ്പെട്ട പ്രവർത്തന പ്രകടനവും കമ്പനിയെ ലാഭത്തിന്റെ കാര്യത്തിൽ എക്കാലത്തെയും ഉയർന്ന സംഖ്യ കൈവരിക്കാൻ സഹായിച്ചതായി സെയിൽ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് കമ്പനി കൂടുതൽ ഇടപെടലുകൾ നടത്തുമെന്ന് സെയിൽ ചെയർമാൻ സോമ മൊണ്ടൽ പറഞ്ഞു.

സ്റ്റീൽ മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്, പ്രതിവർഷം ഏകദേശം 21 ദശലക്ഷം ടൺ (എംടിപിഎ) സ്ഥാപിത ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാണ കമ്പനിയാണ്. സെയിൽ സ്റ്റീൽ ഉൽപ്പന്നങ്ങളുടെ വിശാലമായ ശ്രേണി നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നു.

X
Top