ഇന്ത്യ-യുഎസ് ചർച്ച തുടരുംഇന്ത്യയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും ആന്റി ഡംപിങ് നികുതി ഏർപ്പെടുത്താൻ യുഎസ്നീതി ആയോഗ് വൈസ് ചെയർമാനായി അശോക് ലാഹിരിയെ നിയമിച്ചുപശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലി

50 വർഷത്തെ താഴ്ചയിലേക്ക് ഇടിഞ്ഞ് റഷ്യയുടെ ഗ്യാസ് വരുമാനം

മോസ്കൊ: റഷ്യയുടെ പൈപ്പ്‍ലൈൻ വഴിയുള്ള ഗ്യാസ് കയറ്റുമതി വരുമാനം 2025ൽ നേരിട്ടത് 44% തകർച്ച. 1970ന് ശേഷമുള്ള ഏറ്റവും മോശം വരുമാനം. റഷ്യയിൽ നിന്ന് യുക്രെയ്ൻ വഴി യൂറോപ്പിലേക്ക് നീളുന്ന പൈപ്പ്‍ലൈൻ ശൃംഖല യുക്രേനിയൻ അധികൃതർ അടച്ചതാണ് റഷ്യയ്ക്ക് കനത്ത ആഘാതമായത്.

ഇപ്പോൾ ടർക്സ്ട്രീം എന്നൊരു മറ്റൊരു പൈപ്പ്‍ലൈൻ മാത്രമാണ് യൂറോപ്പിലേക്ക് എണ്ണ വിൽക്കാൻ റഷ്യയ്ക്കുള്ളത്. ഈ റൂട്ടുവഴി ഗ്യാസ് വാങ്ങിയിരുന്നവർ ഇപ്പോൾ റഷ്യയോട് വലിയ താൽപ്പര്യം കാണിക്കാത്തതും തിരിച്ചടിയായി.

2027ഓടെ റഷ്യൻ ഊർജ ഉൽപന്നങ്ങൾ വാങ്ങുന്നത് പൂർണമായും അവസാനിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പല രാജ്യങ്ങളും റഷ്യൻ‌ എണ്ണയോടും ഗ്യാസിനോടും മുഖം തിരിക്കുന്നത്. 2022ൽ റഷ്യ യുക്രെയ്നെ ആക്രമിക്കുംമുപ് യൂറോപ്പ് ആയിരുന്നു റഷ്യൻ ഗ്യാസിന്റെ പ്രധാന ഉപഭോക്താക്കൾ. ഇതുവഴി വർഷന്തോറും ബില്യൻ കണക്കിന് ഡോളറും റഷ്യയ്ക്ക് കിട്ടിയിരുന്നു.

നിലവിൽ റഷ്യൻ പൈപ്പ്‍ലൈൻ ഗ്യാസും എൽഎൻജിയും ഇനി വാങ്ങേണ്ടെന്ന് പല രാജ്യങ്ങളും തീരുമാനിച്ചാണ് റഷ്യയെ വലയ്ക്കുന്നത്. ഇപ്പോൾ ചൈനയെക്കൊണ്ട് കൂടുതൽ പൈപ്പ്‍ലൈൻ ഗ്യാസ് ഏറ്റെടുപ്പിക്കാനാണ് റഷ്യ ശ്രമിക്കുന്നത്.

ചൈനയിലേക്കുള്ള വിതരണം 2025ൽ 25% വർധിച്ചെന്നാണ് വിലയിരുത്തൽ. ചൈനയിലേക്കുള്ള എൽഎന്‍ജി കയറ്റുമതിയും വർധിച്ചു.

ഇതിനിടെ, സെർബിയയിൽ പ്രവർത്തിക്കുന്ന റഷ്യൻ എണ്ണക്കമ്പനിക്ക് ഉപരോധത്തിൽ താൽക്കാലിക ഇളവ് അനുവദിക്കാൻ യുഎസ് സമ്മതിച്ചുവെന്ന് സെർബിയൻ ഊർജ മന്ത്രി ഡുബ്രാവ്ക ഡ്‍യെഡോവിച് ഹൻഡനോവിച് വ്യക്തമാക്കി.

റഷ്യയ്ക്കുമേലുള്ള ഉപരോധമായിരുന്നു റഷ്യയുടെ സുഹൃദ് രാഷ്ട്രം കൂടിയായ സെർബിയയിലെ പെട്രോളിയം ഇൻഡസ്ട്രി ഓഫ് സെർ‌ബിയയ്ക്കും (എൻഐഎസ്) നേരത്തേ യുഎസ് ബാധകമാക്കിയത്. സെർബിയയിലെ ഏക റിഫൈനറിയാണിത്.

സെർബിയയുടെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റുന്ന കമ്പനിയുമാണിത്. ഉപരോധത്തെ തുടർന്ന് പ്രവർത്തനം നിർത്തിയ കമ്പനി, വൈകാതെ വീണ്ടും പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

X
Top