വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

ദീപാവലി ആഴ്ചയിൽ രൂപയുടെ വിതരണം കുത്തനെ ഇടിഞ്ഞു

മുംബൈ: ഈ വർഷത്തെ തിരക്കേറിയ ദീപാവലി ആഴ്ചയിൽ രൂപയുടെ കറൻസി വിനിമയം കുത്തനെയിടിഞ്ഞതായി റിപ്പോർട്ട്. 20 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവം.

സാങ്കേതിക വിദ്യയിലെ പുതുമയാർന്ന മാറ്റങ്ങൾ ഇന്ത്യൻ പെയ്മെന്റ് സംവിധാനത്തെ മാറ്റിമറച്ചിരിക്കയാണ്. കൂടാതെ സമ്പദ്‍വ്യവസ്ഥ ഇപ്പോൾ സ്മാർട്ഫോണിലധിഷ്ഠിതമായ പേയ്മെന്റ് സമ്പ്രദായത്തിലേക്ക് മാറിയിരിക്കുന്നു.

“സർക്കാരിന്റെ നിരന്തരമായ പ്രേരണയാണ് ഡിജിറ്റൽ യാത്രയുടെ വിജയത്തിന് പ്രധാന കാരണം. യുപിഐ, വാലറ്റുകൾ, പി.പി.ഐകൾ തുടങ്ങിയ പരസ്പര പ്രവർത്തനക്ഷമമായ പേയ്‌മെന്റ് സംവിധാനങ്ങൾ പണം ഡിജിറ്റലായി കൈമാറുന്നത് ഏറ്റവും ലളിതവും ചെലവ് കുറഞ്ഞതുമാക്കി. ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവർക്കു പോലും-” സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് എഴുതിയ റിപ്പോർട്ടിൽ പറയുന്നു.

ക്യു ആർ കോഡ്, എൻ‌.എഫ്‌.സി മുതലായ പുതിയ കണ്ടുപിടിത്തങ്ങൾക്കൊപ്പം മേഖല അതിവേഗം വികസിച്ചു. കൂടാതെ ഈ വ്യവസായത്തിൽ വൻകിട ടെക് സ്ഥാപനങ്ങളും പ്രവേശിച്ചു- ഘോഷ് കൂട്ടിച്ചേർത്തു. ഡിജിറ്റൽ പേയ്‌മെന്റുകൾ വർധിക്കുന്നത് റിസർവ് ബാങ്കിനും സർക്കാരിനും നേട്ടമാണ്.

X
Top