സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

റോയൽ ‘കേരള’ എൻഫീൽഡ്

-കേരളത്തിൽ വേരുറപ്പിച്ചത് പുതിയ റൈഡിങ് സംസ്കാരം സൃഷ്ടിച്ചുകൊണ്ട്

കൊച്ചി: കേരളത്തിലെ മൊത്തം മോട്ടോർ സൈക്കിൾ വിപണിയുടെ 27% കയ്യാളുന്നത് റോയൽ എൻഫീൽഡ് ആണ്. മിഡ് സൈസ് വിഭാഗത്തിലാകട്ടെ അവർ കേരള വിപണി അടക്കി വാഴുന്നു. പങ്കാളിത്തം 85 ശതമാനം. രാജ്യത്തെ മൊത്തം വില്പന പരിഗണിച്ചാൽ ആദ്യ മൂന്ന് വിപണികളിൽ ഒന്നാണ് കേരളം. എൻഫീൽഡ് ഹണ്ടർ വില്പനയിലാകട്ടെ ഒന്നാമതും.
ചെന്നെയിൽ നിന്നുള്ള ഈ മൾട്ടി നാഷണൽ മോട്ടോർ സൈക്കിൾ നിർമാതാക്കളുടെ വിലപ്പെട്ട മാർക്കറ്റ് ആണ് കേരളം. 1901 ൽ പ്രവർത്തനം തുടങ്ങിയ റോയൽ എൻഫീൽഡ് ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിലും, നവീകരണത്തിലും എന്നും സൂക്ഷ്മ ശ്രദ്ധ ചെലുത്തി. മോട്ടോർ സൈക്ലിങ് ഒരു സംസ്കാരമാക്കി വളർത്തിയെടുത്തു. പല അഭിരുചികളുള്ള റൈഡിങ് കമ്മ്യൂണിറ്റികൾ സൃഷ്ടിച്ചു. ചെറുപ്പക്കാരാണ് ഭൂരിപക്ഷ ഉപഭോക്താക്കൾ. അല്ലെങ്കിൽ യുവത്വം സൂക്ഷിക്കുന്നവർ. അവരുടെ അഭിരുചികളെയും താല്പര്യങ്ങളെയും ഉൾക്കൊണ്ടുകൊണ്ടാണ് കമ്പനി എപ്പോഴും പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതും, നിലവിൽ ഉള്ളവ നവീകരിക്കുന്നതും. ശുദ്ധമായ മോട്ടോർ സൈക്ലിങ് (Pure Motorcycling) ആണ് റോയൽ എൻഫീൽഡിന്റെ മോട്ടോ. റൈഡിങ്ങിൽ വൈവിധ്യമുള്ള സംസ്കാരങ്ങളും, പല അഭിരുചികളുള്ള കമ്മ്യൂണിറ്റികളും നിരന്തരം വികസിപ്പിക്കാൻ അവർ ശ്രമിക്കുന്നു.
കമ്പനിക്ക് ചെന്നെയിൽ 2 പ്ലാന്റുകളുണ്ട്. ചെന്നെയിലും യുകെയിലും ആർ&ഡി സംവിധാനവും. ഉപഭോക്താക്കളുടെ ഫീഡ്ബാക്ക് നിരന്തരം എടുക്കുന്നു. അവരുടെ താല്പര്യങ്ങൾ പഠിച്ചുകൊണ്ടേയിരിക്കുന്നു. ഒരു ഉപഭോക്‌തൃ കേന്ദ്രീകൃത സമീപനത്തിന് അവർ ഊന്നൽ കൊടുക്കുന്നു. ഡിസൈനർമാർ ലോക വിപണികളിൽ നടത്തുന്ന തുടർച്ചയായ സന്ദർശനങ്ങളിലൂടെ പുതിയ പ്രവണതകൾ മനസിലാക്കും. പുതിയ മോഡലുകൾ ഉദയം ചെയ്യുന്നത് അങ്ങനെയാണ്. പുതിയ ഹിറ്റ് മോഡൽ ഹണ്ടർ 350 തന്നെ നോക്കുക. തിരക്കേറിയ നഗര റോഡുകൾക്ക് ഇണങ്ങും വിധം വീൽ ബേസ് കുറച്ചു. ഭാരവും, വലുപ്പവും കുറച്ചു. സിറ്റി റൈഡ് കൂടുതൽ അനായാസമാക്കുന്ന മാതൃക സൃഷ്ടിച്ചു.
റോയൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടോർ റൈഡർമാർ എങ്ങനെ മറക്കും. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന മോട്ടോർസൈക്കിൾ ബ്രാൻഡും, ഡിസൈനും.
ഇലക്ട്രിക് വെഹിക്കിൾ സെഗ്മെന്റിലേക്ക് അധികം വൈകാതെ കമ്പനി പ്രവേശിക്കും. ഇക്കാര്യത്തിൽ തിടുക്കമില്ല. ഏറ്റവും മികച്ചത് ഉപഭോക്താക്കൾക്ക് കൊടുക്കാനുള്ള തയ്യാറെടുപ്പിലാണവർ.

X
Top