സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

ഉപരിതല ഗതാഗത മന്ത്രാലയം ഷുവര്‍ട്ടി ബോണ്ടുകള്‍ അവതരിപ്പിക്കും

ന്യൂഡൽഹി: ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ പണ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി ഉപരിതല ഗതാഗത മന്ത്രാലയം ‘ ഷുവര്‍ട്ടി ബോണ്ടുകള്‍’ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.

വ്യവസായ സംഘടനയായ സിഐഐ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം 19 നാണു ഷുവർട്ടി ബോണ്ടുകൾ അവതരിപ്പിക്കുക. കോര്‍പറേറ്റ് ബോണ്ടുകളില്‍ നിന്നും വ്യത്യസ്തമാണ് ‘ഷുവര്‍ട്ടി ബോണ്ടുകള്‍’.

ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മേഖലയിലെ പണ ലഭ്യത വര്‍ധിപ്പിക്കുന്നതിന് ഷുവര്‍ട്ടി ബോണ്ടുകള്‍ സഹായിക്കും. കോണ്‍ട്രാക്ടര്‍മാര്‍ക്ക് അവരുടെ ബിസിനസ്സിന്റെ വളര്‍ച്ചയ്ക്കായി ഈ ഫണ്ട് പ്രയോജനപ്പെടുത്താനാകുമെന്നും മന്ത്രി പറഞ്ഞു.

എങ്കിലും, റോഡ് അപകടങ്ങള്‍ പൂര്‍ണമായി കുറക്കുവാന്‍ സാധിച്ചിട്ടില്ല എന്നും റോഡിന്റെ നിര്‍മാണ തകരാറാണ് ഇതിനു പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

അടുത്ത വര്‍ഷത്തോടെ റോഡ് അപകടങ്ങള്‍ 50 ശതമാനമായി കുറക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

X
Top