സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

മലയാള ദൃശ്യമാധ്യമ ചരിത്രത്തില്‍ ആദ്യമായി ഏഷ്യാനെറ്റ് ന്യൂസിന് ഒന്നാം സ്ഥാനം നഷ്ടമായി; ടെലിവിഷൻ റേറ്റിങ്ങ് പോയിൻ്റിൽ ഒന്നാമതെത്തി 24ന്യൂസ്, വൻ കുതിപ്പുമായി റിപ്പോർട്ടർ

കൊച്ചി: ദൃശ്യമാധ്യമ ചരിത്രത്തില്‍ ആദ്യമായി, ബാർക് റേറ്റിംഗിൽ ഒന്നാം സ്ഥാനം നഷ്ടമായതിൻ്റെ ഞെട്ടലിൽ ഏഷ്യാനെറ്റ്. 24ന്യൂസാണ് വൻ കുതിപ്പോടെ ഒന്നാമതെത്തിയത്. അടുത്ത ടെലിവിഷൻ റേറ്റിങ്ങ് പോയിൻ്റിൽ ഒന്നാം സ്ഥാനം തിരികെ പിടിക്കാനുള്ള കർശന നടപടിയിലേക്ക് ഏഷ്യാനെറ്റ് മാനേജ്മെൻ്റ് കടക്കുമെന്നാണ് സൂചന.

വയനാട് ജില്ലയിലെ ചൂരല്‍മലയിലും മുണ്ടക്കയിലും ഉണ്ടായ ഉരുള്‍പൊട്ടല്‍ വാർത്തകളിൽ 24ന്യൂസും റിപ്പോർട്ടർ ചാനലും ഉണ്ടാക്കിയ കുതിപ്പാണ് ഏഷ്യാനെറ്റിന് വെല്ലുവിളിയായിരിക്കുന്നത്. ഉരുൾപൊട്ടൽ സംഭവം പൊതുവെ ചാനലുകളുടെ ടിആര്‍പി റേറ്റിങ്ങില്‍ ഇക്കുറി വലിയ കുതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായതിന്റെ രണ്ടിരട്ടി പോയിന്റാണ് ബാര്‍ക്കില്‍ ഉണ്ടായിരിക്കുന്നത്.

ഏഷ്യാനെറ്റിൻ്റെ സ്ഥിരം പ്രേക്ഷകരിൽ ഒരു വിഭാഗത്തെ 24ഉം റിപ്പോർട്ടർ ചാനലും ആകർഷിച്ചതാണ് ഏഷ്യാനെറ്റ് പ്രതിരോധത്തിൽ ആകാൻ ഒരു കാരണം. മറ്റൊരു കാരണം ഏഷ്യാനെറ്റിനെതിരെ സി.പി.എം സൈബർ വിഭാഗങ്ങൾ നടത്തിയ നിരന്തര പ്രചരണങ്ങൾ ആയിരിക്കാമെന്നാണ് പ്രമുഖ മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.

നിലവിൽ സി.പി.എം പ്രതിനിധികൾ ഏഷ്യാനെറ്റ് ചർച്ചകളിൽ പങ്കെടുക്കാനും താൽപ്പര്യപ്പെടാറില്ല.
150 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസിനെ 24 മറികടന്നിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസിന് ബാര്‍ക്കില്‍ 147 പോയിന്റ് മാത്രമാണ് നേടാനായത്. മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും കടത്തി വെട്ടി റിപ്പോര്‍ട്ടര്‍ ചാനലിനും ബാര്‍ക്കില്‍ എക്കാലത്തെയും വലിയ കുതിപ്പ് ഇത്തവണ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ തവണയും റിപ്പോർട്ടർ ചാനൽ തന്നെ ആയിരുന്നു മൂന്നാമത് വന്നിരുന്നത്. കർണ്ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലും അതിൽപെട്ട് മലയാളിയായ ലോറി ഡ്രൈവർ അർജുനെ കാണാതായ സംഭവം ഏറ്റെടുത്ത് വാർത്തയുടെ വൻ പ്രളയം സൃഷ്ടിച്ചതാണ് കഴിഞ്ഞ ബാർക്ക് റേറ്റിങ്ങിൽ ആദ്യമായി മൂന്നാമത് എത്താൻ റിപ്പോർട്ടർ ചാനലിന് കരുത്തായിരുന്നത്. മൂന്നാം സ്ഥാനത്തേക്ക് എത്തിയ റിപ്പോര്‍ട്ടര്‍ ചാനൽ 116 പോയിന്റാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഇത്തവണയും മനോരമ ന്യൂസിനും മാതൃഭൂമി ന്യൂസിനും ബാര്‍ക്കില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നാലാം സ്ഥാനത്ത് എത്തിയ മനോരമയ്ക്ക് കേവലം 77 പോയിന്റുകള്‍ മാത്രമാണ് നേടാനായത്. 72 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മാതൃഭൂമി എത്തിയിരിക്കുന്നത്.

ആറാം സ്ഥാനത്ത് സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസാണ്. 26 പോയിന്റുകള്‍ നേടാനെ കൈരളിക്ക് സാധിച്ചിട്ടുള്ളൂ. സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവിക്ക് ഇക്കുറിയും ടിആര്‍പിയില്‍ വന്‍ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത്.

പതിവായി ഏഴാം സ്ഥാനം പങ്കിടാറുള്ള ജനത്തിന് ഇക്കുറി ആസ്ഥാനം നഷ്ടമായി. ന്യൂസ് 18 മലയാളമാണ് 24 പോയിന്റുമായി ഏഴാം സ്ഥനത്ത് നില്‍ക്കുന്നത്. 21 പോയിന്റുമായി എട്ടാം സ്ഥാനത്ത് എത്തിയ ജനം ടി.വിക്കും താഴെയാണ് മീഡിയാ വൺ ഉള്ളത്.

X
Top