രാജ്യത്തെ സോളാർ മേഖലയ്ക്ക് വൻ ആശ്വാസം; പുനരുപയോഗ ഊർജ പദ്ധതികൾക്ക് കാലാവധി നീട്ടി നൽകി കേന്ദ്ര സർക്കാർആഴക്കടൽ മത്സ്യബന്ധന മേഖലയ്ക്ക് പുതിയ വാതില്‍ തുറക്കുന്നു; പരിഷ്‌കാരങ്ങൾ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചുമ്യൂച്വൽ ഫണ്ടിൽ റെക്കോഡ് മുന്നേറ്റവുമായി ഇന്ത്യ; ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗംകെനിയയിലേക്കുള്ള പെട്രോളിയം കയറ്റുമതിയിൽ സൗദിയെയും യുഎഇയെയും മറികടന്ന് ഇന്ത്യഇന്ത്യ-റഷ്യ വ്യാപാരം കുതിച്ചുയരുന്നു; ലക്ഷ്യം 100 ബില്യണ്‍ ഡോളര്‍

പ്രീപെയ്ഡ് വാലറ്റ് ഉപയോഗിക്കുന്നതില്‍ ജാഗ്രത വേണമെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: പ്രീപെയ്ഡ് വാലറ്റ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് മുന്‍പ് അവയ്ക്ക്‌ നിയമ സാധുത ഉണ്ടോ എന്ന് ഉപഭോക്താക്കള്‍ ഉറപ്പ് വരുത്തണമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

ഹരിയാനയില്‍ പ്രവര്‍ത്തിക്കുന്ന ടാക്ക് ചാര്‍ജ് ടെക്‌നൊളജീസ് എന്ന കമ്പനി റിസര്‍വ് ബാങ്ക് അനുമതിയില്ലാതെ പ്രീപെയ്ഡ് വാലറ്റ് സേവനങ്ങള്‍ നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടതിന് ശേഷമാണ് പുതിയ അറിയിപ്പ് ഉണ്ടായത്.

ഈ കമ്പനി ഉപയോക്താക്കളില്‍ നിന്ന് സ്വീകരിച്ച പണം (പ്രീപെയ്ഡ് വാലറ്റില്‍ ഉള്ള ബാലന്‍സ്) തിരികെ നല്‍കണമെന്ന് റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയിരുന്നു.

ഏപ്രില്‍ 17ന് ഉള്ളില്‍ പണം തിരികെ നല്‍കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടത്. എന്നാല്‍ കമ്പനിയുടെ അഭ്യര്‍ത്ഥന പ്രകാരം മെയ് 17 വരെ പണം തിരികെ നല്‍കാന്‍ അവസരം നല്‍കിയിട്ടുണ്ട്.

ഇതിനിടെ ഈ കമ്പനി ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്തിയപ്പോള്‍ നല്‍കിയ ക്യാഷ് ബാക്ക് പണം കമ്പനിക്ക് തിരിച്ചുനല്‍കാന്‍ റിസര്‍വ് ബാങ്ക് ഉത്തരവിട്ടതായി വ്യാജ പ്രചരണം നടത്തി.

അംഗീകൃത പ്രീപെയ്ഡ് വാലറ്റ് സേവനങ്ങള്‍ നല്‍കുന്ന കമ്പനികളുടെ വിവരങ്ങള്‍ റിസര്‍വ് ബാങ്ക് വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

മൊത്തം 32 കമ്പനികളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മണപ്പുറം ഫിനാന്‍സ്, യൂണിമണി ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്.

X
Top