ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾ

ഇന്ത്യയിലെ ജീവനക്കാരുടെ ശമ്പളം വർധിക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിലെ ജീവനക്കാരുടെ ശമ്പളം വർധിക്കുമെന്ന് റിപ്പോർട്ട്. 9.2 ശതമാനം വരെയാണ് വർധനവുണ്ടാവുക.

2024ൽ 9.3 ശതമാനം ശമ്പള വർധനവ് ഇന്ത്യയിലെ തൊഴിലാളികൾക്ക് ലഭിച്ചിരുന്നു. നിർമാണ മേഖലയിലും കോർപ്പറേറ്റ് സെക്ടറിലുമാവും വലിയ രീതിയിൽ ശമ്പള വർധനയുണ്ടാവുക.

എൻജിനീയറിങ്, ഡിസൈൻ, ഓട്ടോമൊബൈൽ എന്നീ മേഖലകളിലും നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി, റീടെയിൽ തുടങ്ങിയ മേഖലകളിലും ശമ്പള വർധനയുണ്ടാവും.

2024ലുമായി താരതമ്യം ചെയ്യുമ്പോൾ 2025ൽ ശമ്പള വർധനവിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.

2022ന് ആഗോളതലത്തിൽ തന്നെ ജീവനക്കാരുടെ ശമ്പള വർധനവിന്റെ തോത് കുറഞ്ഞിരുന്നു. ഇത് ഈ വർഷത്തെ ശമ്പളവർധനയിലും പ്രതിഫലിച്ചിട്ടുണ്ട്.

45 വ്യവസായങ്ങളിലായി 1400ഓളം കമ്പനികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ആഗോളതലത്തിലെ സംഘർഷങ്ങൾ, സാമ്പത്തിക വളർച്ച, അമേരിക്കയുടെ വ്യാപാരനയങ്ങൾ, മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ, ജനറേറ്റീവ് എ.ഐ തുടങ്ങിയവ ശമ്പള വർധനവിനെ സ്വാധീനിക്കുമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.

X
Top