കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

100 കോടി ഇന്ത്യക്കാരുടെ കൈവശം ചെലവഴിക്കാനുള്ള പണമില്ലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: 100 കോടി ഇന്ത്യക്കാരുടെ കൈവശം ചെലവഴിക്കാനുള്ള പണമില്ലെന്ന് റിപ്പോർട്ട്. 140 കോടി ജനസംഖ്യയിൽ 10 ശതമാനത്തിനും നിത്യോപയോഗ ചെലവിന് ശേഷം ബാക്കിയുള്ള ചെലവുകൾക്കായി പണം നീക്കിവെക്കാൻ സാധിക്കുന്നില്ലെന്നാണ് ബ്ലും വെൻചേഴ്സ് എന്ന കമ്പനിയുടെ പഠനത്തിൽ പറയുന്നത്.  

ഇന്ത്യയിൽ വൻതോതിൽ പണം ചെലവഴിക്കുന്ന പത്ത് ശതമാനം ആളുകൾ മാത്രമാണ് സാമ്പത്തിക വളർച്ചക്കും ഉപഭോഗത്തിനും സംഭാവന നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ ഉപഭോഗം നടത്തുന്ന ഈ വിഭാഗത്തിന്റെ എണ്ണം ഉയരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം, യു.പി.ഐയുടെ വരവോടെ നിത്യോപയോഗ സാധനങ്ങൾക്ക് അപ്പുറത്ത് ഉൽപന്നങ്ങൾ വാങ്ങുന്ന മറ്റൊരു വിഭാഗം ഉയർന്ന് വരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.    
ഇന്ത്യയിൽ അസമത്വം വർധിക്കുകയാണെന്നും കണക്കുകൾ പറയുന്നു.

1990കളിൽ 10 ശതമാനം ഇന്ത്യക്കാർ ദേശീയ വരുമാനത്തിന്റെ 34 ശതമാനമാണ് കൈയിൽവെച്ചിരുന്നതെങ്കിൽ 2025ൽ ഇത് 57.7 ശതമാനമായി ഉയർന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലെ ഉപഭോഗ വളർച്ചയിൽ വലിയ പുരോഗതിയുണ്ടായിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.  

ഉപഭോഗത്തിനായി ചെലവഴിക്കുന്ന പണത്തിന്റെ കണക്കിൽ ഇന്ത്യ ഇപ്പോഴും ചൈനക്ക് പിന്നിലാണ്. മറ്റ് പ്രധാന സമ്പദ്‍വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ക്രെഡിറ്റ്കാർഡുകളുടേയും മ്യൂച്ചൽ ഫണ്ടുകളുടേയും കടന്നുകയറ്റം വളരെ കുറവാണെന്നും റിപ്പോർട്ട് പറയുന്നു.

X
Top