രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

മെസ്സിയും അര്‍ജന്റീന ടീമും ഒക്ടോബറില്‍ കേരളത്തിലേക്കെത്തില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ലയണല്‍ മെസ്സിയും സംഘവും ഈ വർഷം കേരളത്തില്‍ കളിച്ചേക്കില്ല. ഒക്ടോബറില്‍ അർജന്റീന ദേശീയ ഫുട്ബോള്‍ ടീം കേരളത്തില്‍ എത്തുമെന്നാണ് നേരത്തേ കായിക മന്ത്രി വി.അബ്ദുറഹിമാൻ അടക്കമുള്ളവർ അറിയിച്ചിരുന്നത്.

എന്നാല്‍ ടിവൈസി സ്പോർട്സിന്റെ റിപ്പോർട്ട് പ്രകാരം ഒക്ടോബറില്‍ ചെെനയിലാണ് ടീം സൗഹൃദമത്സരങ്ങള്‍ കളിക്കുന്നത്. മെസ്സിയുടെ വരവ് പ്രതീക്ഷിച്ചിരുന്ന കേരളത്തിലെ ആരാധകർക്ക് നിരാശ സമ്മാനിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.

ഒക്ടോബറില്‍ അർജന്റീന ഫുട്ബോള്‍ ടീം ചൈനയില്‍ രണ്ട് സൗഹൃദമത്സരങ്ങള്‍ കളിക്കുമെന്നാണ് ടിവൈസി സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു മത്സരം ചൈനയ്ക്കെതിരേയും രണ്ടാമത്തേത് ജപ്പാൻ, റഷ്യ, ദക്ഷിണ കൊറിയ എന്നിവയില്‍ ഒരു ടീമുമായും കളിക്കും.

ടിവൈസി ജേണലിസ്റ്റായ ഗാസ്റ്റണ്‍ എഡ്യുള്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. അർജന്റീന ഫുട്ബോള്‍ ടീമുമായി ബന്ധപ്പെട്ട വാർത്തകള്‍ നിരന്തരം റിപ്പോർട്ടുചെയ്യുന്ന മാധ്യമപ്രവർത്തകനാണ് ഗാസ്റ്റണ്‍. നവംബറിലും അർജന്റീന രണ്ട് സൗഹൃദമത്സരങ്ങള്‍ കളിക്കും.

അർജന്റീനാ ടീം കേരളത്തിലെത്തുമെന്നും രണ്ട് സൗഹൃദമത്സരങ്ങള്‍ കളിക്കുമെന്നും കഴിഞ്ഞവർഷം നവംബറിലാണ് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചത്. ഇക്കാര്യം പിന്നീട് സ്പോണ്‍സർമാരായ എച്ച്‌എസ്ബിസി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

എച്ച്‌എസ്ബിസിയാണ് അർജന്റീനാ ടീമിന്റെ ഇന്ത്യയിലെ സ്പോണ്‍സർമാർ. മെസ്സി ഉള്‍പ്പെടുന്ന അർജന്റീന ദേശീയ ഫുട്ബോള്‍ ടീം 2025 ഒക്ടോബറില്‍ ഇന്ത്യയിലെത്തി ഒരു അന്താരാഷ്ട്ര പ്രദർശന മത്സരം കളിക്കുമെന്നാണ് എച്ച്‌എസ്ബിസി പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പ്രകാരം അർജന്റീന കേരളത്തില്‍ കളിക്കാനുള്ള സാധ്യത കുറവാണ്.

2011 സെപ്റ്റംബറില്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനായി മെസ്സി ഉള്‍പ്പെടുന്ന അർജന്റീനാ ടീം ഇന്ത്യയിലെത്തിയിരുന്നു. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലക്കെതിരേ നടന്ന ആ മത്സരത്തില്‍ അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചു.

X
Top