യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ഓഹരി വില്‍പ്പനയ്‌ക്ക് ഒരുങ്ങി റിലയൻസ് ജിയോ

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോ അടുത്ത വർഷം പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്നു.

കമ്പനിയ്‌ക്ക് പതിനായിരം കോടി ഡോളർ(8.4, ലക്ഷം കോടി രൂപ) മൂല്യം നിശ്ചയിച്ച്‌ ഓഹരികള്‍ വിറ്റഴിക്കാനാണ് ആലോചന.

ജിയോ, റീട്ടെയില്‍ എന്നിവയുടെ ഓഹരികള്‍ വിപണിയില്‍ ലിസ്‌റ്റ് ചെയ്യുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഉടമയും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനുമായ മുകേഷ് അംബാനി 2019ല്‍ വ്യക്തമാക്കിയിരുന്നു.

ജിയോ സ്ഥിരതയോടെ ബിസിനസ് വളർച്ച നേടുന്നതിനാല്‍ അടുത്ത വർഷം ലിസ്‌റ്റിംഗ് നടപടികള്‍ പൂർത്തിയാക്കാനാണ് ആലോചിക്കുന്നത്.

X
Top