ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

വിപണി തകർച്ചയിൽ റിലയൻസിന് തിരിച്ചടി; 2 ദിവസത്തിനിടെ നഷ്‌ടമായ ഓഹരി മൂല്യം 79000 കോടി രൂപ

മുംബൈ: ഓഹരി വിപണിയിലെ തകർച്ചയെ തുടർന്ന് ഓഹരി മൂല്യത്തിൽ വൻ നഷ്ടം നേരിട്ട് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. രാജ്യത്തെ ഏറ്റവും കൂടുതൽഓഹരി മൂല്യമുള്ള കമ്പനിക്ക് 2 ദിവസത്തെ വിപണിയുടെ വീഴ്ചയെ തുടർന്ന് നഷ്ടമായത് 79000 കോടി രൂപയാണ്. സെപ്തംബർ 30 തിങ്കളാഴ്ച് റിലയൻസ് ഓഹരികളുടെ വിലയിൽ  ഏകദേശം 3% ഇടിവ് നേരിട്ടു. ഒക്ടോബർ 1ന്  ഓഹരി വിലയിൽ 0.79% താഴ്ചയുണ്ടായി, വില 2,929.65 രൂപയിലെത്തി. ഇത്തരത്തിൽ തിങ്കളാഴ്ച്ച ഏകദേശം 67,000 കോടി രൂപയും, ചൊവ്വാഴ്ച്ച ഏകദേശം 12,000 കോടി രൂപയും വിപണി മൂല്യത്തിൽ ഇടിവുണ്ടായി.  

കഴിഞ്ഞ ഏതാനും ദിവസങ്ങളായി റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. ഇതേത്തുടർന്ന് നിക്ഷേപക വികാരത്തിലും അസ്ഥിരതകളുണ്ടെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടി. വിപണിയിൽ തിങ്കളാഴ്ച്യുണ്ടായ കൂട്ടപ്പൊരിച്ചിലിൽ ബാങ്കിങ്, ഓട്ടോ, ഫിനാൻഷ്യൽ‍ സർവീസസ്, റിയൽ എസ്റ്റേറ്റ് സെക്ടറുകളിൽ വലിയ ഇടിവ് നേരിട്ടു. ഒറ്റ ദിവസം കൊണ്ട് നിഫ്റ്റി സൂചിക 300 പോയിന്റുകളോളം താഴ്‌ച നേരിട്ടിരുന്നു. നിഫ്റ്റി 50 സൂചികയിലെ ഹെവി വെയ്റ്റ് ഓഹരിയായ റിലയൻസിനെ വലിയതോതിൽ ഈ ഇടിവ് ബാധിക്കുകയായിരുന്നു. തിങ്കളാഴ്ച വിപണിയിൽ കാര്യമായ ലാഭമെടുപ്പ് നടന്നതും സൂചികകളിൽ ഇടിവിന് കാരണമായി.

X
Top