
വിൽപ്പന വരുമാനത്തിലും പ്രവർത്തന ലാഭത്തിലും വലിയ വളർച്ച നേടി ന്യൂജെൻ കമ്പനികൾ. സൊമാറ്റോ, ഗ്രോ, സ്മാർട്ട് വർക്ക്സ്, നൈക, ഹൊനാസ തുടങ്ങിയ കമ്പനികൾ അറ്റാദായത്തിലും പ്രതിഓഹരി വരുമാനത്തിലും മുന്നിലാണ്. ആദ്യമായി ലാഭം നേടുന്ന കമ്പനികളിലും മികച്ച നിക്ഷേപം നേടുന്ന ഓഹരികളുണ്ട്.
സൊമാറ്റോ 17922 കോടി രൂപയുടെ സെയിൽസ് വരുമാനം നേടിയപ്പോൾ 486 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് നേടിയത്. വരുമാനത്തിൽ 196 ശതമാനമാണ് വളർച്ച. അറ്റാദായത്തിൽ 346 ശതമാനമാണ് വളർച്ച. ഓഹരിയിൽ നിന്ന് നിക്ഷേകർക്കുള്ള പ്രതിഓഹരി വരുമാനം 676 രൂപയാണ്.
ഗ്രോയുടെ സെയിൽസ് വരുനമാനം 1505 കോടി രൂപയായി. 88 ശതമാനമാണ് മുന്നേറ്റം. പ്രവർത്തന ലാഭം 938 കോടി രൂപയാണ്. 141.75 ശതമാനമാണ് ലാഭം. അറ്റാദായം 686 കോടി രൂപയാണ്. പ്രതിഓഹരി വരുമാനം 56.4 കോടി രൂപയും. അറ്റാദായത്തിൽ 122 ശതനമാനം വർധനയുണ്ട്.
അറ്റാദായത്തിൽ 300 ശതമാനം വർധന
സ്മാർട്ട് വർക്ക്സ് സെയിൽസ് വരുമാനം 520 കോടി രൂപയായിരുന്നു. പ്രവർത്തന ലാഭം 338 കോടി രൂപയും. അറ്റാദായം 17 കോടി രൂപയാണ്. പ്രതിഓഹരി വരുമാനം 488 രൂപയും. പ്രവർത്തന ലാഭത്തിൽ 45 .6 ശതമാനമാണ് വർധന. അറ്റാദായത്തിൽ 300 ശതമാനമാണ് വർധന.
നൈക 2648 കോടി രൂപ വരുമാനം നേടിയപ്പോൾ പ്രവർത്തന ലാഭം 223 കോടി രൂപയാണ്.
അറ്റാദായം 79 കോടി രൂപയും. പ്രതി ഓഹരി വരുമാനം 360 രൂപയാണ്. നൈകയുടെ വരുമാനത്തിൽ 28.4 ശതമാനമാണ് വർധന. പ്രവർത്തന ലാഭത്തിൽ 67.6 ശതമാനവും. പ്രവർത്തന ലാഭത്തിൽ 185 ശതമാനം വർധന നേടിയ മറ്റൊരു കമ്പനിയുണ്ട്, ഹൊനാസ. 657 കോടി രൂപ സെയിൽസ് റെവന്യൂ നേടിയ കമ്പനി അറ്റാദായത്തിലും മികച്ച വർധന നേടിയിട്ടുണ്ട്. പ്രതി ഓഹരി വരുമാനം 67.2 രൂപയാണ്.






