ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

മുംബൈ: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 14 പ്രഖ്യാപിച്ചിരിക്കയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഓഗസ്റ്റ് 29 ന് നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിന് ഒരാഴ്ചയ്ക്ക് ശേഷം വിതരണം നടക്കും. ഓഹരിയൊന്നിന് 5.50 രൂപയാണ് ലാഭവിഹിതം.

2026 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ റെക്കോര്‍ഡ് കണ്‍സോളിഡേറ്റഡ് അറ്റാദായമായ 30783 കോടി രൂപ രേഖപ്പെടുത്താന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. വരുമാനം 2.57 ലക്ഷം കോടി രൂപയില്‍ നിന്നും 2.73 ലക്ഷം കോടി രൂപയായി.

എബിറ്റ 35.7 ശതമാനം ഉയര്‍ന്ന് 58024 കോടി രൂപയായപ്പോള്‍ മാര്‍ജിന്‍ 400 ബേസ്സ് പോയിന്റുയര്‍ന്ന് 21.2 ശതമാനം.

2025 ജൂണില്‍ അവസാനിച്ച പാദത്തില്‍ ജെപിഎല്‍ (ജിയോ പ്ലാറ്റ്ഫോമുകള്‍) 41,054 കോടി രൂപയുടെ വരുമാനം റിപ്പോര്‍ട്ട് ചെയ്തു. അറ്റാദായം 24.9 ശതമാനം വര്‍ദ്ധിച്ച് 7,110 കോടി രൂപയായപ്പോള്‍ ഇബിറ്റ 23.9 ശതമാനം വര്‍ദ്ധിച്ച് 18,135 കോടി രൂപ. മാര്‍ജിന്‍ 51.8 ശതമാനം.

X
Top