ആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നുഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി 21.83 ശതമാനം ഉയർന്നുസെമികണ്ടക്ടർ മേഖലയിൽ മുന്നേറാൻ ഇന്ത്യ; കമ്പനികൾക്ക് 140 കോടി ഡോളറിന്റെ ഫണ്ടിങ്ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞു

റിലയൻസ് കൺസ്യൂമർ പ്രൊഡക്‌സ്, ലോട്ടസ് ചോക്ലേറ്റ് കമ്പനി ഏറ്റെടുത്തു

മുംബൈ: ലോട്ടസ് ചോക്ലേറ്റ് കമ്പനി ലിമിറ്റഡിന്റെ 51% നിയന്ത്രണ ഓഹരി റിലയൻസ് കൺസ്യൂമർ പ്രൊഡക്‌സ് ലിമിറ്റഡ് (RCPL) ഏറ്റെടുത്തു. 74 കോടി രൂപയ്ക്കാണ് ഓഹരികൾ ഏറ്റെടുത്തത്.

ഒപ്പം 25 കോടി രൂപയ്ക്ക് ലോട്ടസിന്റെ മുൻഗണനാ ഷെയറുകളും ഏറ്റെടുത്തു. സെബി ടേക്ക് ഓവർ റെഗുലേഷൻസിന് കീഴിലുള്ള നിർദേശങ്ങൾക്ക് അനുസൃതമായി ഇക്വിറ്റി ഓഹരികൾ ഏറ്റെടുക്കലും റിലയൻസ് പൂർത്തിയാക്കി.

2023 മെയ് 24 മുതൽ ലോട്ടസിന്റെ മുഴുവൻ നിയന്ത്രണവും റിലയൻസ് ഏറ്റെടുത്തു.

X
Top