യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

സൂപ്പര്‍ഡ്രൈയില്‍ ഓഹരികള്‍ സ്വന്തമാക്കാന്‍ റിലയന്‍സ്

കൊച്ചി: യുകെ ആസ്ഥാനമായുള്ള സൂപ്പര്ഡ്രൈ -യുമായി ഒരു സംയുക്ത സംരംഭത്തിനായുള്ള കരാറില് റിലയന്സ് ബ്രാന്ഡ്സ് ഒപ്പുവച്ചു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ സൂപ്പര്ഡ്രൈയുടെ ബൗദ്ധിക സ്വത്തവകാശം സംയുക്ത സംരംഭമായ സ്ഥാപനം ഏറ്റെടുക്കും.

റിലയന്സ് ബ്രാന്ഡ്സ് യുകെ, സൂപ്പര്ഡ്രൈ എന്നിവയ്ക്ക് യഥാക്രമം 76%, 24% ഓഹരികള് ഈ സംരംഭത്തില് ഉണ്ടായിരിക്കും. റിലയന്സ് ബ്രാന്ഡ്സ് വാങ്ങുന്ന ഓഹരികളുടെ മൂല്യം 40 മില്യണ് പൗണ്ട്് ആണ്.

2012-ല് റിലയന്സ് ബ്രാന്ഡ്സ് സൂപ്പര്ഡ്രൈ-യുമായി ദീര്ഘകാല ഫ്രാഞ്ചൈസി കരാര് ഒപ്പിടുകയും ബ്രാന്ഡ് ഇന്ത്യയില് അവതരിപ്പിക്കുകയും ചെയ്തിരുന്നു.

സൂപ്പര്ഡ്രൈയുടെ ബ്രിട്ടീഷ് പൈതൃകം, അമേരിക്കന് സ്റ്റൈലിംഗ്, ജാപ്പനീസ് ഗ്രാഫിക്സ് എന്നിവയുടെ അതുല്യമായ സംയോജനം യുവ ഇന്ത്യന് ഉപഭോക്താക്കള്ക്കിടയില് ഇടം നേടിയിട്ടുണ്ട്.

50 നഗരങ്ങളിലായി 200 വില്പ്പന കേന്ദ്രങ്ങളിലേക്ക് ബ്രാന്ഡ് അതിവേഗം വികസിച്ചു. ഇ-കൊമേഴ്സിലൂടെ 2,300 ഇന്ത്യന് നഗരങ്ങള്ക്കപ്പുറത്തേക്കും ബ്രാന്ഡ് എത്തും.

ഷൂ, ആക്സസറീസ് എന്നിവയ്ക്കൊപ്പം പുരുഷന്മാര്ക്കും സ്ത്രീകള്ക്കും വേണ്ടിയുള്ള ടി-ഷര്ട്ടുകള്, ഷര്ട്ടുകള് എന്നിവ സൂപ്പര്ഡ്രൈയുടെ ഉത്പന്നങ്ങളില്പ്പെടുന്നു.

X
Top