ദേശീയ മിനിമം വേതന പരിധി നടപ്പാക്കാൻ കേന്ദ്ര നീക്കം; സംസ്ഥാനങ്ങളുമായി ചർച്ച തുടങ്ങിഇന്ത്യയുടെ വ്യാപാരക്കമ്മിയില്‍ വര്‍ദ്ധനവ്ഇന്ത്യ-യു.എസ് വ്യാപാര കരാർ: മത്സരക്ഷമതയെച്ചൊല്ലിയുള്ള ചർച്ചകൾ തുടരുന്നുവെന്ന് കേന്ദ്ര സർക്കാർജൂ​​ണി​​ൽ രാജ്യത്തെ വി​​ല​​ക്ക​​യ​​റ്റം ഉ​​യ​​ർ​​ന്ന നിരക്കിൽവ്യാപാര കരാർ പെട്ടെന്ന് വേണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ തള്ളിയെന്ന് റിപ്പോർട്ട്

ത്രൈമാസത്തിൽ 2732 കോടിയുടെ അറ്റാദായം നേടി ആർഇസി

മുംബൈ: കഴിഞ്ഞ ത്രൈമാസത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 1.5 ശതമാനം വർധിച്ച് 2732.12 കോടി രൂപയായതായി ആർഇസി ലിമിറ്റഡ് അറിയിച്ചു. ഇതോടെ കമ്പനിയുടെ ഓഹരി 2.49 ശതമാനം മുന്നേറി 96.80 രൂപയിലെത്തി.

രണ്ടാം പാദത്തിലെ നികുതിക്ക് മുമ്പുള്ള ലാഭം 3436.24 കോടി രൂപയാണ്. അതേസമയം 2022 സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ മൊത്തം ചെലവുകൾ 2.7 ശതമാനം കുറഞ്ഞ് 6,527.76 കോടി രൂപയായി. കൂടാതെ കമ്പനിയുടെ ബോർഡ് ഒരു ഇക്വിറ്റി ഷെയറിന് 5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതിനുള്ള റെക്കോർഡ് തീയതി 2022 നവംബർ 9 ആണ്.

ഊർജ മന്ത്രാലയത്തിനു കീഴിലുള്ള നവരത്‌ന കമ്പനിയായ ആർഇസി ലിമിറ്റഡ് വൈദ്യുതി മേഖലയിലെ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നു. വിദേശ വായ്പകൾക്ക് പുറമെ ബോണ്ടുകളും ടേം ലോണുകളും ഉൾപ്പെടെ വിവിധ മെച്യൂരിറ്റിയുള്ള മാർക്കറ്റ് വായ്പകൾ ഉപയോഗിച്ചാണ് ഇത് അതിന്റെ ബിസിനസ്സിന് ഫണ്ട് നൽകുന്നത്.

X
Top