ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

അദാനി പവറിൽ വമ്പൻ നിക്ഷേപവുമായി ഗോൾഡ്മാൻ സാക്ക്സും

മുംബൈ: അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി പവർ കമ്പനിയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നു. അമേരിക്കൻ ഇൻവെസ്റ്റ്മൻറ് ബാങ്കിങ് കമ്പനിയായ ഗോൾഡ്മാൻ സാക്ക്സ് ആണ് ഒടുവിൽ വൻതുകയുടെ നിക്ഷേപം നടത്തിയത്.

10 കോടി ഓഹരികൾ ആണ് വാങ്ങിയത്. ഓഹരി ഒന്നിന് 279.15 രൂപ നൽകിയാണ് ഓഹരികൾ വാങ്ങിയത്. ഏകദേശം 2,876 കോടി രൂപയോളമാണ് നിക്ഷേപിച്ചിരിക്കുന്നത്.

റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് അദാനി പവർ ഓഹരികളിൽ മുന്നേറ്റം. ഓഹരികളിൽ ട്രേഡിങ് ഉയർന്നു. എൻ‌എസ്‌ഇയിൽ ഓരോ ലെവലും 288.50 രൂപയിലെത്തിയിരുന്നു. 285.55 രൂപയാണ് ക്ലോസിങ് നിരക്ക്.

ഗോൾഡ്‌മാൻ സാക്ക്സ് ജിക്യുജി പാർട്‌ണേഴ്‌സ് ഇന്റർനാഷണൽ ഓപ്പർച്യുണിറ്റീസ് ഫണ്ടിൻെറ പേരിൽ ആണ് ഏറ്റവും വലിയ സിംഗിൾ ബയർ ഡീലുകളിൽ ഒന്ന് നടന്നത്.

അദാനി പവർ ഷെയറുകളിൽ 2023 ഓഗസ്റ്റ് 16-ന് കൂടുതൽ ബൾക്ക് ഡീലുകൾ നടന്നിരുന്നു. ജിക്യുജി പാർട്‌ണേഴ്‌സ് എമർജിംഗ് മാർക്കറ്റ്സ് ഇക്വിറ്റി ഫണ്ട് 4 കോടി അദാനി പവർ ഓഹരികൾ വാങ്ങിയിട്ടുണ്ട്.

ഒരു ഷെയറിന് 279.15 രൂപ നൽകിയാണ് ഓഹരി വാങ്ങിയത്. യുഎസ് നിക്ഷേപക സ്ഥാപനം 1,368 കോടി രൂപയാണ് ഈ അദാനി ഗ്രൂപ്പ് കമ്പനിയിലേക്ക് ഒഴുക്കിയത്. മൊത്തം 8.1 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയത്.

എന്നാൽ ഇതേ ദിവസം തന്നെ അദാനി പവർ ഓഹിരകളിൽ ചില ലാഭ ബുക്കിങും നടന്നു. അതായത്. ബുധനാഴ്ച ആഫ്രോ ഏഷ്യൻ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെൻറ് ലിമിറ്റഡ് ഒരു ഷെയറിന് 279.18 രൂപ നിരക്കിൽ 26 കോടി അദാനി പവർ ഓഹരികൾ വിറ്റഴിച്ചു. മൊത്തം ‌7,412 കോടി രൂപ മൂല്യമുള്ള ഓഹരികൾ ആണ് സ്ഥാപന നിക്ഷേപകർ വിറ്റഴിച്ചത്.

2023 ജൂൺ പാദത്തിൽ അദാനി ഗ്രൂപ്പ് കമ്പനി ശക്തമായ പ്രവർത്തന ഫല റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. കമ്പനിയുടെ മുൻ വർഷത്തെ അറ്റാദായം 4,780 കോടി രൂപയിൽ നിന്ന് 83 ശതമാനം ഉയർന്നു. 8,759 കോടി രൂപയായി ആണ് അറ്റാദായം മാറിയത്.

കമ്പനിയുടെ മൊത്തവരുമാനം 17 ശതമാനം ഉയർന്ന് 18,109 കോടി രൂപയിലെത്തിയിരുന്നു.

X
Top