
ന്യൂഡല്‍ഹി: പണലഭ്യത കര്‍ശനമായി തുടരുകയും ബാങ്കുകള്‍ ഉയര്‍ന്ന യീല്‍ഡ് ആവശ്യപ്പെടുകയും ചെയ്തതിനാല്‍ 20,000 കോടി രൂപയുടെ സര്‍ക്കാര്‍ സെക്യൂരിറ്റി (ജി-സെക്യൂരിറ്റി) സ്വിച്ച് / പരിവര്‍ത്തന ലേലം മുഴുവനായി സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടില്ല.
116 ഓഫറുകളിലൂടെ 30,498 കോടി രൂപ ലേലം ചെയ്തപ്പോള്‍ 23 എണ്ണം മാത്രമാണ് സ്വീകരിച്ചത്. സ്വീകരിച്ചത് 10,078 കോടി രൂപ മാത്രം.
വാഗ്ദാനം ചെയ്ത സെക്യൂരിറ്റികളുടെ 50 ശതമാനം. നല്‍കാനായ പെയ്മന്റുകള്‍ നീട്ടിവയ്ക്കാനാണ് സ്വിച്ചുകളും പരിവര്‍ത്തന ലേലവും നടത്തുന്നത്. പണലഭ്യതയിലെ കുറവ് പ്രതിഫലിപ്പിക്കുന്ന കോള്‍ മണി നിരക്ക് വെള്ളിയാഴ്ച 6.77 ശതമാനമായിരുന്നു.
സിസ്റ്റത്തിലെ മൊത്തത്തിലുള്ള പണലഭ്യത വെറും 50,000 കോടി രൂപയുടെ താഴ്ന്ന നിലയിലാണെന്നും ബാങ്കുകള്‍ ഉയര്‍ന്ന യീല്‍ഡാണ് ആവശ്യപ്പെടുന്നതെന്നും ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് മദന്‍ സ്ബനാവിസ് പറഞ്ഞു. ഇത് സബ്‌സ്‌ക്രിപ്ഷന്‍ കുറയാന്‍ കാരണമായി.
ബാങ്കിംഗ് സിസ്റ്റത്തിലെ പണലഭ്യത ഈ മാസം 150,000 കോടി രൂപയില്‍ നിന്ന് 80,000 കോടി രൂപയായി ചുരുങ്ങിയെന്ന് ഡിബിഎസ് ബാങ്ക് ലിമിറ്റഡിലെ സീനിയര്‍ ഇക്കണോമിസ്റ്റ് രാധിക റാവു പറഞ്ഞു.






