റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

കപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കും

വാഷിങ്ടൺ: കപ്പലുകളിൽ കയറ്റി കടലിൽക്കിടക്കുന്ന ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം യു.എസ്. ഉടൻ നീക്കിയേക്കുമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യാഴാഴ്ച പറഞ്ഞു. ആഗോള എണ്ണവിതരണം പ്രതിസന്ധിയിലാകുകയും വിലകുതിക്കുകയും ചെയ്തതോടെയാണ് യു.എസ്. ഉപരോധം ഇളവു ചെയ്യുന്നത്.

ആണവപരിപാടി, മനുഷ്യാവകാശലംഘനം തുടങ്ങിയവ ചൂണ്ടിക്കാട്ടി ഇറാൻ എണ്ണയ്ക്ക് ഉപരോധമേർപ്പെടുത്തിയിരിക്കുകയാണ് യു.എസ്. കടലിൽക്കിടക്കുന്ന ഇറാനിയൻ എണ്ണക്കപ്പലുകളിലെല്ലാമായി 10 കോടി വീപ്പ എണ്ണയുണ്ടാകുമെന്നാണ് ണ്ടയു.എസിന്റെ കണക്കുകൂട്ടൽ. ഈ എണ്ണ ആഗോളവിപണിയിലെത്തുന്നതോടെ അടുത്ത 10-14 ദിവസത്തിനുള്ളിൽ എണ്ണവില കുറയുമെന്ന് ബെസന്റ് പറഞ്ഞു.

ഇസ്രയേലും യു.എസും ചേർന്ന് നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമായാണ് ഇറാൻ മാർച്ച് രണ്ടിന് ഹോർമുസ് കടലിടുക്ക് അടച്ചത്.

X
Top