ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

രൂപയില്‍ വ്യാപാരം: എസ്ഒപി പുറത്തിറക്കാന്‍ ആര്‍ബിഐ

ന്യൂഡല്‍ഹി: രൂപ അധിഷ്ടിത വ്യാപാരവുമായി ബന്ധപ്പെട്ട് കയറ്റുമതിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) എസ്ഒപി (സ്റ്റാന്റേര്‍ഡ് ഓപറേറ്റിംഗ് പ്രൊസീഡ്യുര്‍) പുറപ്പെടുവിക്കും. ഇ-ബിആര്‍സികള്‍ (ഇലക്ട്രോണിക് ബാങ്ക് റിയല്‍സേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍) വേഗത്തിലാക്കുകയാണ് ലക്ഷ്യം . ഇ-ബിആര്‍സി ലഭ്യമാകുന്നതിലെ കാലതാമസം കയറ്റുമതിക്കാരെ പ്രതിസന്ധിയിലാക്കുകയാണ്.

ഈ സാഹചര്യത്തിലാണ് നീക്കം. ഇ-ബിആര്‍സികള്‍ കൈമാറുന്നതില്‍ ബാങ്കുകള്‍ തമ്മില്‍ ആശയകുഴപ്പവുമുണ്ട്. ആര്‍ബിഐ എസ്ഒപി, ഇ-ബിആര്‍സികള്‍ സമയബന്ധിതമായി കൈമാറി എന്ന് ഉറപ്പാക്കും, ആര്‍ബിഐ ഉദ്യോഗസ്ഥന്‍ അറിയിക്കുന്നു. കയറ്റുമതിക്കാരും ബാങ്കുകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനും ഇത് സഹായകരമാകും.

”എഫ്ഐആര്‍സി (വിദേശ ഇന്‍വാര്‍ഡ് റെമിറ്റന്‍സ് സര്‍ട്ടിഫിക്കറ്റ്) ഒരു ബാങ്കില്‍ നിന്ന് മറ്റൊന്നിലേക്ക് അയച്ചില്ലെന്ന് കയറ്റുമതിക്കാര്‍ നമ്മെ അറിയിച്ചിരുന്നു, അതിനാല്‍ ഇ-ബിആര്‍സികള്‍ ഉണ്ടാകുന്നില്ല,” ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മാത്രമല്ല,ചില ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ റഷ്യയ്ക്ക് ചൈനീസ് യുവാന്‍ നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം വ്യാപാരികള്‍ക്ക് ഏത് കറന്‍സിയിലും അന്താരാഷ്ട്ര പണമിടപാടുകള്‍ നടത്താമെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ആര്‍ബിഐ എസ്ഒപി കയറ്റുമതിക്കാര്‍ക്ക്‌ ആശ്വാസമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന് നിര്‍ദ്ദേശങ്ങള്‍ ഉപകരിക്കും. മാത്രമല്ല കയറ്റുമതി തുക സമയബന്ധിതമായി ലഭ്യമാകുന്നുവെന്ന് എസ്ഒപി ഉറപ്പാക്കും.

X
Top