ഇന്ത്യൻ ഓഹരികളുടെ ദുർബല പ്രകടനത്തിന് അമിത പണലഭ്യതയും ‘ഈസി എക്സിറ്റും’ കാരണമെന്ന് നിർമ്മല സീതാരാമൻ ◆ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാന്‍ ഒരു വര്‍ഷം കൂടി വൈകും ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ ഉടൻ നിർണായക ഘട്ടത്തിലെന്ന് മാർക്കോ റൂബിയോ ◆ രാജ്യത്തെ ഭവന വിപണിയിൽ പ്രതിസന്ധി; അത്യാഡംബര വീടുകൾ വാങ്ങാൻ ആളില്ല ◆ ഉപരോധ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്‌ത് ഇന്ത്യ; ഇന്ധന കയറ്റുമതിയിൽ 43 ശതമാനം വർധനവ് ◆

ആർബിഐയിൽ നിന്നുള്ള ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് ഒരു ലക്ഷം കോടി രൂപ ലഭിച്ചേക്കും

മുംബൈ: കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ലാഭവിഹിതമായി 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ കിട്ടാനിടയുണ്ടെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍.ബി.ഐ, പൊതുമേഖലാ ബാങ്കുകള്‍, ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് 1,020 ബില്യണ്‍ രൂപ ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ നിഗമനം.

എന്നാല്‍ ഈ തുകയേക്കാള്‍ കൂടുതല്‍ ലാഭവിഹിതം കൈമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കഴിഞ്ഞ വര്‍ഷം 87,400 കോടിയായിരുന്നു കഴിഞ്ഞ വര്‍ഷം കൈമാറിയത്.

പലിശ വരുമാനം, വിദേശകറന്‍സി വിനിമയ നേട്ടം എന്നിവയെല്ലാം റിസര്‍വ് ബാങ്കിന്റെ ലാഭവിഹിതത്തെ സ്വാധീനിക്കുമെങ്കിലും മികച്ച ലാഭവിഹിതം തന്നെ ആര്‍.ബി.ഐ കൈമാറിയേക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ആര്‍.ബി.ഐയുടെ ലാഭവിഹിത കൈമാറ്റം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍, പ്രത്യേകിച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ചെലവിടല്‍ കുറഞ്ഞിരിക്കുന്നതു കൊണ്ട്, ഓഹരി വിപണിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാനിടയില്ല.

X
Top