ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

അടൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി

ന്യൂഡല്‍ഹി: കേരളത്തിലെ അടൂര്‍ കോപറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ ലൈസന്‍സ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റദ്ദാക്കി. എന്നാല്‍ ഇതര ധനകാര്യ സ്ഥാപനമായി (എന്‍ബിഎഫ്‌സി)പ്രവര്‍ത്തിക്കാനുള്ള അനുമതി നിലനിര്‍ത്തിയിട്ടുണ്ട്.ലൈസന്‍സ് റദ്ദാക്കിയ നടപടി ഏപ്രില്‍ 24 മുതല്‍ പ്രാബല്യത്തില്‍ വന്നു.

‘1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്‌ സെക്ഷന്‍ 22 പ്രകാരം ബാങ്കിംഗ് ബിസിനസ്സ് നടത്താനുള്ള അനുമതി റദ്ദാക്കുന്നു, ‘ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

ഒരു ബാങ്ക്, ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമാണ്. അതേസമയം ലൈസന്‍സ് ഇല്ലാതെ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുകയാണ് എന്‍ബിഎഫ്‌സി.

വിവിധ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബോംബെ മെര്‍ക്കന്റൈല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, തമിഴ്‌നാട് സ്റ്റേറ്റ് അപ്പെക്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ജനത സഹകാരി ബാങ്ക്, ബാരന്‍ നാഗരിക് സഹകാരി ബാങ്ക് എന്നീ നാല് സഹകരണ ബാങ്കുകള്‍ക്ക് പിഴ ചുമത്താനും ആര്‍ബിഐ തയ്യാറായി.

X
Top