100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

റെയില്‍വേക്ക് റെക്കോഡ് വരുമാനം

ന്യൂഡല്ഹി: കഴിഞ്ഞ സാമ്പത്തിക വര്ഷം ഇന്ത്യന് റെയില്വേയ്ക്ക് റെക്കോഡ് വരുമാനം. 2022- 23 സാമ്പത്തിക വര്ഷം 2. 40 ലക്ഷം കോടി രൂപയുടെ വരുമാനമാണ് റെയില്വേ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്ഷത്തേക്കാള് 49,000 കോടി രൂപ അധികമാണിത്.

തൊട്ടുമുമ്പത്തെ വര്ഷത്തേക്കാള് 25 ശതമാനമാണ് വരുമാനത്തിലെ വളര്ച്ച. 63,300 കോടി രൂപയാണ് യാത്രക്കാരില് നിന്ന് മാത്രമുള്ള വരുമാനം. എക്കാലത്തേയും കൂടിയ വളര്ച്ചയാണിത്. 61 ശതമാനമാണ് കഴിഞ്ഞ വര്ഷമുണ്ടായ വളര്ച്ചാനിരക്ക്.

ചരക്ക് സേവനത്തില് നിന്നുള്ള വരുമാനം 1.62 ലക്ഷം കോടി രൂപയായും ഉയര്ന്നു. കഴിഞ്ഞ വര്ഷത്തേക്കാള് 15 ശതമാനം അധികമാണിത്.

2021-22 സാമ്പത്തിക വര്ഷം 39,214 കോടി രൂപയാണ് യാത്രാക്കാരില് നിന്നുള്ള വരുമാനം. 1,91,278 കോടി രൂപയുടേതായിരുന്നു ആ വര്ഷം മൊത്തം വരുമാനം. 2,37,375 കോടി രൂപയാണ് ഈ വര്ഷത്തെ മൊത്തം ചെലവ്. മുന് വര്ഷമിത് 2,06,391 കോടി രൂപയായിരുന്നു.

X
Top