റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

എക്കാലത്തേയും ഉയര്‍ന്ന ഒന്നാംപാദ വില്‍പന അളവുകള്‍ പുറത്ത് വിട്ട് റാഡിക്കോ ഖെയ്ത്താന്‍

മുംബൈ: എക്കാലത്തേയും ഉയര്‍ന്ന ഒന്നാംപാദ വില്‍പന ഫലങ്ങള്‍ പ്രഖ്യാപിച്ചിരിക്കയാണ് മദ്യ ഉത്പാദകരായ റാഡിക്കോ ഖെയ്ത്താന്‍. 1506 കോടി രൂപയാണ് കമ്പനിയുടെ വില്‍പന വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച്  33 ശതമാനം കൂടുതലാണിത്.

വില്‍പന അളവ് 37 ശതമാനമാണുയര്‍ന്നത്. മൊത്തം ലാഭം 39 ശതമാനമുയര്‍ന്ന് 648 കോടി രൂപയായി. ഇബിറ്റയില്‍ 56 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. 231 കോടി രൂപ.

ഇബിറ്റ മാര്‍ജിന്‍ 13 ശതമാനത്തില്‍ നിന്നും 15.3 ശതമാനമായി ഉയര്‍ന്നു. അറ്റാദായം 75 ശതമാനമുയര്‍ന്ന് 132 കോടി രൂപ. കമ്പനിയുടെ പ്രീമിയം സെഗ്മന്റ് 41 ശതമാനം വില്‍പന വളര്‍ച്ചയാണ് കാഴ്ചവച്ചത്. അതേസമയം കമ്പനി ഓഹരി തിങ്കളാഴ്ച 1.43 ശതമാനം ഇടിഞ്ഞ് 2798.30 രൂപയിലെത്തി.

X
Top