100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

പൊതുമേഖലാ ബാങ്ക്‌ ഓഹരികളില്‍ മുന്നേറ്റം

ഹരി വിപണി ചാഞ്ചാട്ടം നേരിട്ടപ്പോഴും പൊതുമേഖലാ ബാങ്ക്‌ ഓഹരികളില്‍ മുന്നേറ്റം ദൃശ്യമായി. നിഫ്‌റ്റി പി എസ്‌ യു ബാങ്ക്‌ സൂചിക ഇന്ന്‌ മൂന്നര ശതമാനം നേട്ടം രേഖപ്പെടുത്തി. ബാങ്ക്‌ ഓഫ്‌ ബറോഡ, ബാങ്ക്‌ ഓഫ്‌ ഇന്ത്യ, കാനറാ ബാങ്ക്‌, യൂകോ ബാങ്ക്‌, യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌, എസ്‌ബിഐ എന്നീ പൊതുമേഖലാ ബാങ്ക്‌ ഓഹരികള്‍ രണ്ട്‌ ശതമാനം മുതല്‍ ആറ്‌ ശതമാനം വരെ ഉയര്‍ന്നു.

ബാങ്ക്‌ ഓഫ്‌ ബറോഡ ഇന്ന്‌ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി. മികച്ച ഒന്നാം ത്രൈമാസ പ്രവര്‍ത്തന ഫലത്തെ തുടര്‍ന്നാണ്‌ ബാങ്ക്‌ ഓഫ്‌ ബറോഡ ആറ്‌ ശതമാനം മുന്നേറിയത്‌. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ ബാങ്ക്‌ ഓഫ്‌ ബറോഡയുടെ ലാഭവളര്‍ച്ച 79.3 ശതമാനമാണ്‌. 2168 കോടി രൂപയാണ്‌ ഇക്കാലയളവിലെ ലാഭം.

രണ്ട്‌ ശതമാനം നേട്ടം രേഖപ്പെടുത്തിയ എസ്‌ബിഐ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയുടെ തൊട്ടടുത്തേക്ക്‌ ഉയര്‍ന്നു. 544.80 രൂപ വരെയാണ്‌ ഓഹരി മുന്നേറിയത്‌. 549 രൂപയാണ്‌ എസ്‌ബിഐയുടെ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില. നിഫ്‌റ്റി ബാങ്ക്‌, നിഫ്‌റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌, നിഫ്‌റ്റി പ്രൈവറ്റ്‌ സെക്‌ടര്‍ ബാങ്ക്‌ തുടങ്ങിയ സൂചികകള്‍ നഷ്‌ടം നേരിട്ടപ്പോഴാണ്‌ നിഫ്‌റ്റി പി എസ്‌ യു ബാങ്ക്‌ സൂചിക വേറിട്ട പ്രകടനം കാഴ്‌ച വെച്ചത്‌.

X
Top