ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ജൂനിപ്പര്‍ ഗ്രീന്‍ എനര്‍ജി ഐപിഒ ജൂലായ്‌ 30 മുതല്‍

രിത ഊര്‍ജ ഉല്‍പ്പാദന രംഗത്തെ കമ്പനിയായ ജൂനിപ്പര്‍ ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജൂലായ്‌ 30ന്‌ ആരംഭിക്കും. ഓഗസ്റ്റ്‌ 3 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. ഇഷ്യു വില പ്രഖ്യാപിച്ചിട്ടില്ല. ഓഗസ്റ്റ്‌ 5ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. ഓഗസ്റ്റ്‌ 6ന്‌ ഓഹരികള്‍ ലിസ്റ്റ്‌ ചെയ്യും.

ഐപിഒ വഴി 18,000 കോടി രൂപയാണ്‌ ജൂനിപ്പര്‍ ഗ്രീന്‍ എനര്‍ജി സമാഹരിക്കുന്നത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌. ഓഫര്‍ ഫോര്‍ സെയില്‍ വഴി നിലവിലുള്ള ഓഹരി ഉടമകള്‍ വില്‍പ്പന നടത്തുന്നില്ല.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുകയില്‍ 683.24 കോടി രൂപ കടം തിരിച്ചടക്കുന്നതിനും 728.69 കോടി രൂപ സബ്‌സിഡറിയായ ജൂനിപ്പര്‍ ഗ്രീന്‍ ഗാമ വണ്‍, ജൂനിപ്പര്‍ ഗ്രീന്‍ കൈറ്റ്‌, ജൂനിപ്പര്‍ ഗ്രീന്‍ പവര്‍ ഫൈവ്‌ എന്നീ കമ്പനികളില്‍ നിക്ഷേപിക്കുന്നതിനും ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

ഐപിഒ വഴി വില്‍ക്കുന്ന ഓഹരികളുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.

X
Top