ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ലാഭമെടുപ്പ് തുടരുമെന്ന് വിലയിരുത്തല്‍

മുംബൈ: രണ്ട് ദിവസത്തെ നേട്ടത്തിനൊടുവില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച കൂപ്പുകുത്തി. സെന്‍സെക്സ് 413.24 പോയിന്റ് അഥവാ 0.66 ശതമാനം താഴ്ന്ന് 61932.47 ലെവലിലും നിഫ്റ്റി 112.30 പോയിന്റ് അഥവാ 0.61 ശതമാനം താഴ്ന്ന് 18286.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. സെന്‍സെക്‌സ് നിര്‍ണ്ണായക ലെവലായ 62,000 ത്തിലേയ്ക്ക് വീണതായി ശ്രീകാന്ത് ചൗഹാന്‍, ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയില്‍), കൊട്ടക് സെക്യൂരിറ്റീസ് വിലയിരുത്തുന്നു.

ലാഭമെടുപ്പാണ് സൂചികകളെ താഴ്ത്തിയത്. പലിശ നിരക്ക് നീക്കത്തെക്കുറിച്ചുള്ള ആശങ്കയും ഡിമാന്‍ഡ് കുറയുന്നതും കാരണം കൃത്യമായ ഇടവേളകളില്‍ നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്യുന്നു. പ്രതിദിന ചാര്‍ട്ടില്‍ റിവേഴ്‌സല്‍ പാറ്റേണും ബെയറിഷ് കാന്‍ഡിലും രൂപം കൊണ്ടു.

ലാഭമെടുപ്പ് തുടരുമെന്നതുതന്നെയാണ് കരുതേണ്ടത്. നിഫ്റ്റി 18400 ല്‍ പ്രതിരോധം നേരിടുമ്പോള്‍ 18200-18150 ആയിരിക്കും സപ്പോര്‍ട്ട്. മികച്ച എഫ്‌ഐഐ വാങ്ങലും നാലാംപാദ ഫലങ്ങളുമാണ് വിപണിയെ സഹായിക്കുന്നതെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

X
Top