ബ്രസീലിയൻ തുവരപ്പരിപ്പ്‌ ഇന്ത്യൻ വിപണിയിലേക്ക്; ആഭ്യന്തരക്ഷാമം പരിഹരിക്കാൻ ഇറക്കുമതി ◆ ആദ്യ അഞ്ച് മാസത്തിൽ ധനകമ്മി 7.10 ലക്ഷം കോടിയായി ഉയർന്നു ◆ ഡീസൽ, എടിഎഫ് എന്നിവയുടെ വിൻഡ്‌ഫോൾ ടാക്സ് വെട്ടിക്കുറച്ചു ◆ വമ്പന്‍ പുനഃരുപയോഗ ഊര്‍ജ്ജ പദ്ധതിയുമായി കേന്ദ്രം; പിഎം ധാര പദ്ധതിക്കായി നീക്കിവച്ചത് 1.86 ലക്ഷം കോടി ◆ രാജ്യത്ത് ജിഎസ്ടി പിരിവിൽ വൻമുന്നേറ്റം; സെപ്റ്റംബറിൽ പിരിച്ചെടുത്തത് 2.04 ലക്ഷം കോടി രൂപ ◆

വാണിജ്യ പാചകവാതക സിലിണ്ടർ വില കൂട്ടി

പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യ സിലിണ്ടർ (19 കിലോഗ്രാം) വില ഇന്നലെ പ്രാബല്യത്തിൽ വന്നവിധം 62-65 രൂപ കൂട്ടി. ഇതോടെ കൊച്ചിയിൽ 2828 രൂപയായി. കോഴിക്കോട്ട് 2860.5 രൂപയും തിരുവനന്തപുരത്ത് 2849 രൂപയുമാണ് വില. രാജ്യാന്തര ക്രൂഡോയിൽ വില പരിഗണിച്ച് ഓരോ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്.

വാണിജ്യ സിലിണ്ടർ വില വർധന ഹോട്ടൽ, റസ്റ്ററന്റ്, തട്ടുകട എന്നിവ നടത്തുന്നവർക്ക് തിരിച്ചടിയാണ്. അതേസമയം, വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില മാറ്റിയിട്ടില്ല.

തിരുവനന്തപുരത്ത് 951 രൂപയാണ് വില. കൊച്ചിയിൽ 949 രൂപ. കോഴിക്കോട്ട് 950.5 രൂപ. രാജ്യാന്തര ക്രൂഡോയിൽ വില ബാരലിന് ശരാശരി 100 ഡോളറിൽ തുടരുകയാണ്. ഇന്ത്യയിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ എൽപിജിക്ക് സിലിണ്ടറിന് 300 രൂപ വീതം നഷ്ടം നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

X
Top